ശൈലജ ടീച്ചറെ പ്രൊഫൈല്‍ ചിത്രമാക്കി ഫഹദ് ഫാസിൽ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Web Desk   | Asianet News
Published : Nov 09, 2020, 08:17 PM ISTUpdated : Nov 09, 2020, 08:34 PM IST
ശൈലജ ടീച്ചറെ പ്രൊഫൈല്‍ ചിത്രമാക്കി ഫഹദ് ഫാസിൽ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Synopsis

പോസ്റ്റിന് താഴേ കമന്റുകൾ സജീവമാവുകയാണ്. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രം​ഗത്തെത്തുന്നത്. 

ന്താരാഷ്ട്ര ഫാഷന്‍ മാഗസിനായ വോഗിന്റെ കവര്‍ പേജില്‍ ഇത്തവണ ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ്. വുമണ്‍ ഓഫ് ദ ഇയര്‍ 2020 എന്ന ക്യാപ്ഷനോടെയാണ് ശൈലജയുടെ ഫോട്ടോ മാ​ഗസിൻ പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെ മന്ത്രിയുടെ ചിത്രം തന്റെ ഫേസ്ബുക്ക് പ്രൊഫൈലാക്കിയിരിക്കുകയാണ് ന‌ടൻ ഫഹദ് ഫാസിൽ. 

തന്റെ രാഷ്ട്രീയമോ, വ്യക്തി​​ഗത താൽപര്യങ്ങളോ സമൂഹമാധ്യമങ്ങളിലൂടെ അധികം പങ്കുവയ്ക്കാത്ത താരമാണ് ഫഹദ്. അതുകൊണ്ടു തന്നെ താരത്തിന്റെ പ്രൊഫൈൽ കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. പോസ്റ്റിന് താഴേ കമന്റുകള്‍ സജീവമാവുകയാണ്. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രം​ഗത്തെത്തുന്നത്. 

അതേസമയം, ശൈലജ ടീച്ചറെ അഭിനന്ദിക്കുന്നവരും അക്കൂട്ടത്തിൽ ഉണ്ട്. വോ​ഗിന്റെ ഇന്ത്യൻ പതിപ്പിന്റെ നവംബർ എഡിഷനിലാണ് ശെെലജ ‌ടീച്ചർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സിനിമ പ്രേമികൾക്ക് ആരോഗ്യ സുരക്ഷയൊരുക്കി മെഡിക്കൽ എയ്ഡ് പോസ്റ്റ്‌
'കുട്ടിച്ചാത്ത'ന്റെയും കൂട്ടരുടെയും റീയൂണിയൻ; വൈറലായി എഐ ചിത്രം