ഗംഭീര മേയ്‍ക്കോവറില്‍ ഫഹദ്, മാലിക്കിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു

Web Desk   | Asianet News
Published : Mar 04, 2020, 09:13 PM ISTUpdated : Mar 05, 2020, 10:11 AM IST
ഗംഭീര മേയ്‍ക്കോവറില്‍ ഫഹദ്, മാലിക്കിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു

Synopsis

മഹേഷ് നാരായണനാണ് മാലിക് സംവിധാനം ചെയ്യുന്നത്.

ഫഹദ് നായകനാകുന്ന പുതിയ ചിത്രമാണ് മാലിക്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിനായി ഫഹദ് ഭാരം കുറച്ചത് നേരത്തെ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. 20 കിലോയാണ് ഫഹദ് ഭാരം കുറച്ചത്. 55കാരനായും 20കാരനായും ഫഹദ് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അമ്പത്തിയഞ്ചുകാരനായ സുലൈമാൻ മാലിക് ആയിട്ടുള്ള ഫഹദിന്റെ ഫോട്ടോയാണ് പോസ്റ്ററിലുള്ളത്.

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക്കില്‍ ഗംഭീര മേയ്‍ക്കോവറാണ് ഫഹദിന്. സുഷിൻ ശ്യാമാണ് സംഗീത സംവിധായകൻ. ബാഹുബലി സ്റ്റണ്ട് ഡയറക്ടറായിരുന്ന ലീ വിറ്റേക്കറാണ് മാലിക്കിന്റെയും സംഘട്ടനത്തിന്റെ കൊറിയോഗ്രാഫി ചെയ്യുന്നത്.

PREV
click me!

Recommended Stories

30-ാമത് ഐഎഫ്എഫ്‌കെ: അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്
സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍