Asianet News MalayalamAsianet News Malayalam

ക്യാപ്റ്റൻ പവർ ടീമിന്റെ കളിപ്പാവയോ? മോഹന്‍ലാലിന്‍റെ ചോദ്യത്തില്‍ ജിന്‍റോ ഏയറിലായോ - വീഡിയോ പ്രമോ.!

പ്രോമയില്‍ അപ്സര, അര്‍ജുന്‍, ജാസ്മിന്‍, നോറ, ശ്രീരേഖ തുടങ്ങിയവര്‍ ജിന്‍റോയുടെ ക്യാപ്റ്റന്‍സി വന്‍ പരാജയം എന്നാണ് പറയുന്നത്. 

bigg boss malayalam season 6  Captain Ginto Power Teams puppet Mohanlal sought an explanation vvk
Author
First Published Apr 21, 2024, 5:48 PM IST

തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്‍റെ ഒരാഴ്ചത്തെ അവലോകനവും വിചാരണയും എല്ലാം നിറയുന്ന എപ്പിസോഡാണ് വാരാന്ത്യത്തില്‍ മലയാളത്തിന്‍റെ പ്രിയപ്പെട്ട താരം മോഹന്‍ലാല്‍ വരുമ്പോള്‍ നടക്കാറ്. ഇത്തരത്തില്‍ ഈ ഞായറാഴ്ച വീണ്ടും കഴിഞ്ഞാഴ്ചത്തെ ക്യാപ്റ്റനെ വിലയിരുത്തി എത്തുകയാണ് മോഹന്‍ലാല്‍. ജിന്‍റോയായിരുന്നു കഴിഞ്ഞ ആഴ്ചയിലെ ക്യാപ്റ്റന്‍.

ജിന്‍റോയുടെ ക്യാപ്റ്റന്‍സി സംബന്ധിച്ച് പ്രസക്തമായി പ്രേക്ഷകര്‍ക്കിടയിലും വീട്ടിലും ഉയര്‍ന്ന ചോദ്യമാണ് ഏഷ്യാനെറ്റ് പുറത്തുവിട്ട ഞായറാഴ്ചത്തെ എപ്പിസോഡ് പ്രമോയില്‍ മോഹന്‍ലാല്‍ ചോദിക്കുന്നത്.  ക്യപ്റ്റൻ ജിന്റോ പവർ ടീമിന്റെ കളിപ്പാവയോ?  എന്നതാണ് ആ ചോദ്യം. 

പ്രോമയില്‍ അപ്സര, അര്‍ജുന്‍, ജാസ്മിന്‍, നോറ, ശ്രീരേഖ തുടങ്ങിയവര്‍ ജിന്‍റോയുടെ ക്യാപ്റ്റന്‍സി വന്‍ പരാജയം എന്നാണ് പറയുന്നത്. അട്ടര്‍ ഫ്ലോപ്പ് എന്നാണ് ശ്രീരേഖ ജിന്‍റോയുടെ ക്യാപ്റ്റന്‍സിയെ വിശേഷിപ്പിച്ചത്. ക്യാപ്റ്റനായ ജിന്‍റോയാണ് ഇവിടെ പല പ്രശ്നങ്ങളും ഉണ്ടാക്കിയത് എന്നാണ് നോറ ആരോപിക്കുന്നത്. പ്രമോ കാണിച്ചത് പ്രകാരം സായി മാത്രമാണ് ജിന്‍റോയെ അനുകൂലിച്ച് സംസാരിച്ചത്. 

നേരത്തെ തന്നെ രസ്മിന്‍, അര്‍ജുന്‍, ഗബ്രി, അപ്സര ടീം ജിന്‍റോ പവര്‍ ടീമിന്‍റെ അടിമയാണ് എന്ന രീതിയില്‍ സംസാരിച്ചിരുന്നു. അത് ശരിവയ്ക്കുന്ന രീതിയിലാണ് മോഹന്‍ലാല്‍ ജിന്‍റോയുടെ ക്യാപ്റ്റന്‍സി ചോദ്യം ചെയ്യുന്നത് എന്നാണ് കാണുന്നത്. ഒടുക്കം ജിന്റോ പവർ ടീമിന്റെ കളിപ്പാവയോ? എന്ന കാര്യം വീട്ടില്‍ അനുകൂലിക്കുന്നവര്‍ ആര് എന്ന് മോഹന്‍ലാല്‍ ചോദിക്കുന്നുണ്ട്.

എന്തായാലും ഇന്നലെ സിബിനും പവര്‍ ടീമുമാണ് വാരാന്ത്യ എപ്പിസോഡില്‍ വിമര്‍ശിക്കപ്പെട്ടത്. ഇന്ന് അത് ക്യാപ്റ്റന്‍ ജിന്‍റോയും ജാസ്മിനും ആകുമെന്ന് ഉറപ്പായിരിക്കുകയാണ്. എന്താണ് സംഭവിക്കുക എന്ന് എപ്പിസോഡില്‍ നിന്നും അറിയാം. 

'ഞാന്‍ ബോധപൂര്‍വ്വം മാറിനടക്കുകയാണ്' : അളിയന്‍ സല്‍മാനുമായുള്ള ബന്ധത്തെക്കുറിച്ച് ആയുഷ് ശർമ്മ

നാവ് ചതിച്ചോ?; ചുവന്ന ലൈറ്റ് ദേഹത്ത് പതിച്ചു, ബിഗ് ബോസില്‍ നിന്നും ഒരാള്‍ പുറത്ത്.!

Follow Us:
Download App:
  • android
  • ios