
കറാച്ചി: പാകിസ്ഥാനിലെ സിനിമാ പ്രദർശന മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ഇന്ത്യൻ സിനിമകൾ രാജ്യത്ത് റിലീസ് ചെയ്യണമെന്ന് പാകിസ്ഥാനിലെ മുൻനിര നടന്മാരിൽ ഒരാളും നിർമ്മാതാവുമായ ഫൈസൽ ഖുറൈഷി. നിരവധി ഹിറ്റ് സീരിയലുകളിൽ അഭിനയിക്കുകയും നിരവധി ബ്ലോക്ക്ബസ്റ്റർ പരമ്പരകൾ നിർമ്മിക്കുകയും ചെയ്ത ഖുറൈഷി പാകിസ്ഥാന്‍ വിനോദ രംഗം അതിജീവിക്കാനും വളരാനും പാകിസ്ഥാൻ ഇന്ത്യൻ സിനിമകളുടെ പ്രദർശന നിരോധനം നീക്കേണ്ടതുണ്ടെന്ന് ഒരു അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.
“ഒരു പാക്കിസ്ഥാനി എന്ന നിലയില്‍ ഞാന്‍ വളരെ ദേശസ്‌നേഹിയാണ്. എന്നാല്‍ പാകിസ്ഥാനില്‍ സിനിമാശാലകൾ പ്രവർത്തിപ്പിക്കണമെങ്കിൽ ഇന്ത്യൻ സിനിമകൾ പ്രദർശിപ്പിക്കേണ്ടത് പ്രധാനമാണ്.പാക്കിസ്ഥാനിലെ പ്രേക്ഷകർ ഇന്ത്യൻ സിനിമകൾ കാണാൻ ആഗ്രഹിക്കുന്നുവെന്നത് സത്യമാണ്. നാം നമ്മുടെ ഇവിടുത്തെ കണ്ടന്‍റില്‍ സ്വാര്‍ത്ഥരാണ് എന്ന് കരുതി നിങ്ങളുടെ ഇഷ്ടം അവരിൽ അടിച്ചേൽപ്പിക്കാൻ കഴിയില്ല” ഒരു പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
2019 മുതൽ പാകിസ്ഥാനിലെ തീയറ്ററുകളില്‍ ഇന്ത്യൻ സിനിമകൾ പ്രദർശിപ്പിക്കുന്നതിന് പൂർണ്ണമായ നിരോധനമാണ്. എന്നാൽ സിനിമാ പ്രേമികൾക്ക് നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ തുടങ്ങിയ വ്യത്യസ്ത സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ ഇന്ത്യന്‍ സിനിമകൾ കാണാന്‍ കഴിയുന്നുണ്ട്.
പാകിസ്ഥാനിൽ ഇന്ത്യൻ സിനിമകൾക്ക് നിരോധനം ഇല്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ സ്ട്രീമിംഗ് പോർട്ടലുകളിലും ചില ചാനലുകളിലും പാകിസ്ഥാൻ ഉള്ളടക്കം പ്രദർശിപ്പിക്കുന്നതുൾപ്പെടെ പാകിസ്ഥാന് വിനോദ ബിസിനസിൽ നിന്ന് പ്രതിവർഷം 6,000 മുതൽ 7,000 ദശലക്ഷം രൂപ വരെ സമ്പാദിക്കുമായിരുന്നുവെന്ന് ഫൈസൽ ഖുറൈഷി പറഞ്ഞു.
“ഞങ്ങളുടെ സിനിമകളും സീരിയലുകളും അവരുടെ ഓൺലൈൻ പോർട്ടലുകളിൽ പ്രദർശിപ്പിച്ചിരുന്നു. ആളുകൾ ഇന്ത്യൻ സിനിമകൾ കാണാനായി തീയറ്ററുകളിലേക്ക് എത്തി അത് പാകിസ്ഥാനിലെ വിനോദ വ്യവസായത്തിന് വിലപ്പെട്ട വരുമാനം നേടിക്കൊടുത്തു. എന്നാല്‍ ഇപ്പോള്‍ ഈ വരുമാന മാർഗങ്ങൾ അടച്ചുപൂട്ടാൻ ശ്രമിക്കുന്നത് മണ്ടത്തരമാണ്” ഫൈസൽ ഖുറൈഷി പറഞ്ഞു.
പാകിസ്ഥാൻ തീയറ്ററുകളില്‍ ഇന്ത്യൻ സിനിമകൾ പ്രദർശിപ്പിക്കാൻ അനുവദിക്കുന്നതുവരെ പാകിസ്ഥാനിലെ വിനോദ വ്യവസായം വളരാൻ കഴിയില്ലെന്ന നിഗമനത്തിലാണ് താൻ എത്തിയതെന്ന് ഫൈസൽ ഖുറൈഷി പറഞ്ഞു.
തലൈവര്‍ 171: രജനിക്ക് വില്ലനെ തേടി അലഞ്ഞ് ലോകേഷ്, ഒടുവില്‍ ആ നടനെ സമീപിച്ചപ്പോള്‍.!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ