Asianet News MalayalamAsianet News Malayalam

'ഭാര്യയുടെ പേരില്‍ കേസുകള്‍ ഇങ്ങനെ, ചീത്തപ്പേര് കേൾക്കുന്നത് രജനികാന്ത്' ബെയിൽവാൻ രംഗനാഥന്‍ പറയുന്നത്.!

ചെന്നൈ ആസ്ഥാനമായുള്ള ഒരു പരസ്യ ഏജൻസി നൽകിയ വഞ്ചന കേസില്‍ ജാമ്യം നേടാനായാണ് ലത ഹാജരായത്. 

rajanikanth wife latha have many financial cases it's trouble for rajini said bayilvan ranganathan vvk
Author
First Published Dec 31, 2023, 4:00 PM IST

ബെംഗളൂരു: നടൻ രജനികാന്തിന്റെ ഭാര്യ ലത രജനീകാന്ത് കഴിഞ്ഞ  ചൊവ്വാഴ്ചയാണ് ബെംഗളൂരുവിലെ ഒന്നാം എസിഎംഎം കോടതിയിൽ ഹാജറായി ജാമ്യം എടുത്തത്. ചെന്നൈ ആസ്ഥാനമായുള്ള ഒരു പരസ്യ ഏജൻസി നൽകിയ വഞ്ചന കേസില്‍ ജാമ്യം നേടാനായാണ് ലത ഹാജരായത്. നേരത്തെ ലതയ്ക്കെതിരെ നല്‍കിയ കേസിലെ സുപ്രധാന വകുപ്പുകള്‍ കർണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ എതിര്‍കക്ഷിയായ ചെന്നൈ ആസ്ഥാനമായുള്ള കമ്പനി ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഒക്ടോബർ 10 ന് ലത രജനീകാന്തിനെതിരായ കുറ്റങ്ങൾ സുപ്രീം കോടതി പുനഃസ്ഥാപിച്ചിരുന്നു. 

ലത രജനികാന്തിനെതിരെ ചുമത്തിയ വഞ്ചന കുറ്റം അടക്കമുള്ള വകുപ്പുകളാണ് നേരത്തെ  കർണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നത്. എന്നാല്‍ ഇത് സുപ്രീംകോടതി പുനസ്ഥാപിച്ചതോടെയാണ് ബെംഗളൂരുവിലെ ഒന്നാം എസിഎംഎം കോടതിയില്‍ കേസിലെ വിചാരണ ആരംഭിച്ചത്. 

എന്നാല്‍ ലതയ്ക്കെതിരെ  ഈ കേസ് മാത്രമല്ല നിലവിലുള്ളത് എന്ന ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ബെയിൽവാൻ രംഗനാഥൻ.ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലത ബംഗലൂരു കോര്‍ട്ടില്‍ എത്തിയത് ആര്‍ക്കും മനസിലാകാതിരിക്കാന്‍ കറുത്ത വസ്ത്രം ധരിച്ചാണ്. എന്നാല്‍ ചൂടുകാരണം തല മറച്ചുവെന്നാണ് അവര്‍ പറയുന്നത്. ബംഗലൂരുവില്‍ അത്ര വലിയ ചൂടൊന്നും ഇല്ലല്ലോ ബെയിൽവാൻ രംഗനാഥൻ പറയുന്നു. ലതയ്ക്കെതിരെ ഇത് ആദ്യത്തെ കേസ് ഒന്നുമല്ല.

അവര്‍ പണ്ട് തേനാംപേട്ടയിൽ ടെക്സ്റ്റൈൽ ഷോപ്പ് ഉണ്ടായിരുന്നു. എന്നാല്‍ അത് പ്രവര്‍ത്തിച്ച കെട്ടിടത്തിന് വാടക നൽകിയില്ല എന്നത് കേസായിരുന്നു. രജനികാന്ത് വിവാഹ മണ്ഡപത്തിന്റെ നികുതി അടച്ചില്ല എന്നതുമായി ബന്ധപ്പെട്ടും കേസ് വന്നു. ലത രജനികാന്ത് നടത്തുന്ന സ്‌കൂളിലെ ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകുന്നില്ല. അതിന്റെ പേരിൽ അവിടെ സമരം വരെ നടന്നിട്ടുണ്ട്. ലതാ രജനികാന്ത് ഇതുപോലെ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് ബെയിൽവാൻ രംഗനാഥൻ  പറയുന്നു. 

ഇതിനെല്ലാം ചീത്തപ്പേര് കേൾക്കുന്നത് രജനികാന്ത് ആണെന്നും   ബെയിൽവാൻ രംഗനാഥൻ ആരോപിക്കുന്നു. ഇപ്പോള്‍ ബെംഗലൂരുവിനെ കേസ് ആറ് കോടി രൂപയുടെ പേരിലാണ് ഈ കേസ് നടക്കുന്നത്. ആറ് കോടി ലതയ്ക്ക് എളുപ്പത്തിൽ നൽകാം. എന്നാൽ അവൻ അത് ചെയ്യാൻ തയ്യാറാകുന്നില്ലെന്നും ബെയിൽവാൻ രംഗനാഥൻ വീഡിയോയില്‍ പറയുന്നു. 

മലയാള സിനിമയിലെ മറ്റൊരു ഗ്യാംങ്ങിന്‍റെ പടമാണ് 2018 എങ്കില്‍ ഒസ്കാര്‍ കിട്ടുമായിരുന്നു: ജൂഡ് അന്തണി ജോസഫ്

ബാലയ്ക്കെതിരെ വക്കീലന്മാര്‍ക്കൊപ്പം വന്ന് ആഞ്ഞടിച്ച് അമൃത; അഭിമാനകരമായ നിമിഷമെന്ന് ഗോപി സുന്ദര്‍.!

Latest Videos
Follow Us:
Download App:
  • android
  • ios