
തിരുവനന്തപുരം: നാടക വണ്ടിയില്‍ വച്ച ബോര്‍ഡിന്‍റെ അളവെടുത്ത് പിഴയിട്ട മോട്ടോര്‍ വാഹന വകുപ്പിന്‍റെ നടപടിയ്ക്കെതിരെ രൂക്ഷ പ്രതികരണവുമായി ചലചിത്ര മേഖലയിലെ പ്രമുഖര്‍. ഒരു നാടകം കളിച്ചാൽ 500 രൂപ തികച്ച് കിട്ടാത്ത നാടക കലാകാരൻമാരും 5000 രൂപ പോലും ബാക്കിയുണ്ടാവാത്ത നാടകസമതിയുടെ നടത്തിപ്പുകാരനും 24000 പിഴയിട്ട മോട്ടോര്‍ വാഹന വകുപ്പിന്‍റെ നടപടി വയറ്റത്തടിക്കുന്നതായിപ്പോയെന്നാണ് വിമര്‍ശനം. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരോട് ഇപ്രകാരം ചെയ്യുമോയെന്നും സംവിധായകനായ ഡോ ബിജു ചോദിക്കുന്നു.
സർക്കാർ വാഹനങ്ങളിൽ അനധികൃത യാത്രക്കാരെയും, പച്ചക്കറിപോലുള്ള പ്രൈവറ്റ് കാര്യങ്ങൾക്കു വണ്ടി ഉപയോഗിക്കുന്ന അധികാര കൊഴുപ്പിനെയോ പിടിച്ച് പിഴ അടിക്കാൻ ഈ ചങ്കൂറ്റം കാണിക്കാമോയെന്നാണ് ചലചിത്രതാരമായ ബാലാജി ശര്‍മ്മ ചോദിക്കുന്നത്.
നാടക വണ്ടിയില്‍ ബോര്‍ഡ് വച്ചു; 24000 രൂപ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്
ഇതേ കുറ്റം സിനിമാക്കാരൻ ചെയ്തെന്നിരിക്കട്ടെ. അവന്‍റെ കാരവന് കൈകാണിക്കുമോ,ഏമാത്തിയും ഏമാനും?മുട്ടിടിക്കുമെന്നാണ് സംവിധായകനായ എംഎ നിഷാദിന്‍റെ പരിഹാസം. ഉദ്ഘാടനങ്ങൾക്കും, ഫാഷൻ ഷോയും, ടീ വി യിലെ കോപ്രായം പരിപാടികളൊന്നും അവർക്കില്ല. 24000 രൂപ അവരുടെ വിയർപ്പാണ്. ചോര നീരാക്കി അവർ അധ്വാനിച്ചതാണ്. അതിന് വിലയിടാൻ നിങ്ങൾക്കാവില്ലെന്നും എം എ നിഷാദ് കൂട്ടിച്ചേര്‍ത്തു.
നമുക്ക് ഈ സഹോദരിയെ കഥാപാത്രമാക്കി സത്യസന്ധമായി നിയമം നടപ്പാക്കുന്ന നായികയാക്കി ഒരു സിനിമയെടുക്കാം. ഏതെങ്കിലും സൂപ്പർ നായികമാരെ കൊണ്ട് അഭിനയിപ്പിക്കാം. എന്നിട്ട് ഇവർക്ക് കേരളം മുഴുവൻ സ്വീകരണം കൊടുക്കാം. കാരണം നാടകവണ്ടിയുടെ ബോർഡ് വീണ് ആയിരകണക്കിന് ആളുകൾ മരിച്ച നാടല്ലെ കേരളമെന്നാണ് ചലചിത്രതാരം ഹരീഷ് പ്രതികരിക്കുന്നത്.
ആലുവ അശ്വതി തിയേറ്റേഴ്സിലെ അംഗങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് ദുരനുഭവം നേരിട്ടത്. യാത്രക്കിടയില്‍ വാഹനം പിടികൂടിയ മോട്ടോര്‍ വാഹന വകുപ്പ് വാഹനത്തില്‍ ബോര്‍ഡ് വച്ചതിന് പിഴ ചുമത്തുകയായിരുന്നു. 24000 രൂപയാണ് പിഴ ചുമത്തിയത്. വനിതാ ഇന്‍സ്പെക്ടര്‍ ഇവരുടെ വാഹനത്തിന്‍റെ ബോര്‍ഡിന്‍റെ അളവെടുപ്പിക്കുകയും പിഴ ചുമത്തുകയും ചെയ്യുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഞങ്ങളുടെ നാടകം മുടങ്ങുമെന്നും ഇതൊരു വലിയ തെറ്റാണോ എന്നുമെല്ലാം വാഹനത്തിലുണ്ടായിരുന്ന നാടക പ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും വനിതാ ഉദ്യോഗസ്ഥ ബോര്‍ഡ് അളക്കുന്നതില്‍ നിന്നോ പിഴ ചുമത്തുന്നതില്‍ നിന്നോ പിന്നോട്ട് പോയില്ല. നേരത്തെ പ്രമുഖ നാടകപ്രവര്‍ത്തകരെല്ലാം മോട്ടോര്‍ വാഹന വകുപ്പിന്‍റെ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ