പരിക്ക് വകവെക്കാതെ ഷൂട്ടിങിനെത്തി; ഒടുവില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി കാര്‍ത്തിക് ആര്യന്‍

Published : Mar 04, 2020, 10:24 PM IST
പരിക്ക് വകവെക്കാതെ ഷൂട്ടിങിനെത്തി; ഒടുവില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി കാര്‍ത്തിക് ആര്യന്‍

Synopsis

പരിക്ക് വകവെക്കാതെ ഷൂട്ടിങിനെത്തിയ നടന്‍ കാര്‍ത്തിക് ആര്യന് ശസ്ത്രക്രിയ. 

മുംബൈ: കയ്യില്‍ പ്ലാസ്റ്ററിട്ട് ആശുപത്രിയില്‍ നിന്ന് പുറത്തേക്ക് വരുന്ന ബോളിവുഡ് നടന്‍ കാര്‍ത്തിക് ആര്യന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ലവ് ആജ് കല്‍ എന്ന പുതിയ ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി നടന്ന ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുമ്പോഴാണ് കാര്‍ത്തിക് ആര്യന്‍റെ കൈയ്ക്ക് പരിക്കേറ്റത്.  വലതു കൈയ്ക്കാണ് പരിക്കേറ്റത്. 

പരിക്കിന്‍റെ വേദന വകവെക്കാതിരുന്ന കാര്‍ത്തിക് തുടര്‍ന്നും ഷൂട്ടിങിലും തിരക്കുകളിലും മുഴുകി. ഭൂല്‍ ഭുലൈയ്യ 2 എന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങിലേക്കും താരം കടന്നു. ഷൂട്ടിങ് തടസ്സപ്പെടാതിരിക്കാന്‍ കാര്‍ത്തിക് സെറ്റിലെത്തുകയായിരുന്നു.

തിരികെ മുംബൈയിലെത്തിയ ശേഷം ഡോക്ടറെ കാണിച്ചപ്പോഴാണ് കൈയ്ക്ക് പൊട്ടലുള്ളതായി അറിയുന്നത്. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയായിരുന്നു. ആശുപത്രിയില്‍ നിന്നും ഇറങ്ങി വരുന്ന കാര്‍ത്തികിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍