ലോകേഷ് കനകരാജും അല്ലു അർജുനും ആദ്യമായി ഒന്നിക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദർ സംഗീതം നൽകും.
കൈതി രണ്ടാം ഭാഗം പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് മറ്റൊരു വമ്പൻ സിനിമയുടെ പ്രഖ്യാപനവുമായി ലോകേഷ് കനകരാജ്. അല്ലു അർജുനും ലോകേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് പുറത്തുവിട്ടു. ഈ വർഷം ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.
അല്ലു അർജുന്റെ കരിയറിലെ ഇരുപത്തുമൂന്നാം ചിത്രമാണിത്. ലോകേഷ് വന്‍ പ്രതിഫലമാണ് ചിത്രത്തില്‍ വാങ്ങുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 75 കോടിയാണ് പറയപ്പെടുന്ന പ്രതിഫലം. രജനികാന്ത് ചിത്രം കൂലിക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അതേസമയം ആറ്റ്ലി സംവിധാനം ചെയ്യുന്ന, തന്‍റെ കരിയറിലെ 22-ാം ചിത്രത്തിന് ശേഷമായിരിക്കും അല്ലു അര്‍ജുന്‍ ലോകേഷ് ചിത്രത്തില്‍ അഭിനയിക്കുക. ബിഗ് കാന്‍വാസില്‍ വിഎഫ്എക്സിന് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന സിനിമയാണ് ആറ്റ്ലിയുടേതായി എത്താനിരിക്കുന്നത്.
ഈ ചിത്രം നിര്‍മ്മിക്കുന്നത് തമിഴിലെ പ്രശസ്ത ബാനര്‍ ആയ സണ്‍ പിക്ചേഴ്സ് ആണ്. ഒരു പാരലല്‍ യൂണിവേഴ്സിന്‍റെ കഥ പറയുന്നതെന്ന് കരുതപ്പെടുന്ന ചിത്രത്തില്‍ അല്ലു അര്‍ജുന്‍ മൂന്ന് വ്യത്യസ്ത വേഷങ്ങളിലാവും എത്തുക. ഇതിലൊന്ന് മിക്കവാറും ഒരു അനിമേറ്റഡ് കഥാപാത്രം ആയിരിക്കും. ജവാന്‍ അടക്കം വലിയ വിജയങ്ങള്‍ ഒരുക്കിയ ആറ്റ്ലിയും പുഷ്പയിലെ നായകനും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ബജറ്റ് 800 കോടിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.



