അപലപനീയം, ഗവർണറുടെ നടപടി ഭരണഘടന പദവിക്ക് യോജിക്കാത്തത്: കമല്‍

By Web TeamFirst Published Dec 29, 2019, 3:30 PM IST
Highlights

'ഭരണഘടനാപദവി വഹിക്കുന്ന ഗവര്‍ണര്‍ അത്തരത്തില്‍ സംസാരിക്കാന്‍ പാടില്ലായിരുന്നു. ചരിത്രത്തിൽ ആദ്യമായാകും ഗവർണർ രാഷ്ട്രീയക്കാരന്‍റെ ഭാഷയില്‍ സംസാരിക്കുന്നത്'.

കണ്ണൂര്‍: കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ നടത്തിയ പ്രസംഗം അപലപനീയമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമൽ. 'ഇന്നലത്തെ സംഭവങ്ങൾ നിർഭാഗ്യകരമാണ്. ഗവർണറുടെ നടപടി ഭരണഘടന പദവിക്ക് യോജിച്ചതല്ല. ഭരണഘടനാപദവി വഹിക്കുന്ന ഗവര്‍ണര്‍ അത്തരത്തില്‍ സംസാരിക്കാന്‍ പാടില്ലായിരുന്നു. ചരിത്രത്തിൽ ആദ്യമായാകും ഗവർണർ രാഷ്ട്രീയക്കാരന്‍റെ ഭാഷയില്‍ സംസാരിക്കുന്നത്. അത് അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

"

ചരിത്ര കോണ്‍ഗ്രസില്‍ പൗരത്വഭേദഗതിയെ അനുകൂലിച്ച് സംസാരിച്ച ഗവര്‍ണര്‍ക്കെതിരെ വലിയ പ്രതിഷേധമാണ് സദസില്‍ നിന്നും വേദിയില്‍ നിന്നും ഉണ്ടായത്. കശ്മീരിന്‍റെ പ്രത്യേകാധികാരം എടുത്തു കളഞ്ഞതോ പൗരത്വ നിയമഭേദഗതിയോ ഭരണഘടനയെ ബാധിക്കുന്ന തീരുമാനങ്ങളല്ല എന്നാണ് ഗവർണർ പ്രസംഗിച്ചത്.

also read പൗരത്വഭേദഗതിയെ അനുകൂലിച്ചു, ഗവര്‍ണര്‍ക്കെതിരെ ചരിത്രകോണ്‍ഗ്രസില്‍ പ്രതിനിധികളുടെ വന്‍ പ്രതിഷേധം

തുടര്‍ന്ന് പ്രതിനിധികൾ തന്നെ പ്രതിഷേധവുമായി എഴുന്നേറ്റു. മുതിർന്ന ചരിത്രകാരൻമാരും വിദ്യാർത്ഥികളും തന്നെയാണ് പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത്. പ്ലക്കാർഡ് ഉയർത്തിയും മുദ്രാവാക്യം വിളിച്ചും കൂക്കിവിളിച്ചുമായിരുന്നു പ്രതിഷേധം.പ്രതിഷേധിച്ചവരെ ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.പ്രതിഷേധിച്ചവര്‍ക്കെതിരെ പിന്നീട് ഗവര്‍ണര്‍ പിന്നീട് ട്വിറ്ററിലൂടെയും പ്രതികരിച്ചിരുന്നു.
also readഗാന്ധിയല്ല, ഗോഡ്സെയെപ്പറ്റി സംസാരിക്കുന്നതാണ് നല്ലത്', ഗവർണറോട് ഇർഫാൻ ഹബീബ്

"

click me!