മാർഗ്ഗരേഖ വന്ന ശേഷം മാത്രം ഷൂട്ടിംഗ് തുടങ്ങിയാൽ മതിയെന്ന് സിനിമ സംഘടനകൾ; നാളെ വൈകിട്ട് മാർഗ്ഗരേഖ പുറത്തിറക്കും

By Web TeamFirst Published Jul 18, 2021, 2:28 PM IST
Highlights

ഒരു ഡോസ് കൊവിഡ് വാക്സിൻ എങ്കിലും എടുത്തവരെയും ആർടിപിസിആർ ടെസ്റ്റ് നെഗറ്റീവ് ആയവരെയും മാത്രമേ ഷൂട്ടിംഗിന് ഉപയോഗിക്കാവൂ എന്നാണ് സംഘടനകളുടെ നിർദ്ദേശം.

തിരുവനന്തപുരം: സിനിമാ ചിത്രീകരണത്തിന് മാർഗ്ഗരേഖ നിശ്ചയിക്കാൻ മലയാള സിനിമാ രംഗത്തെ സംഘടനകളുടെ സംയുക്തയോഗത്തിൽ തീരുമാനം. നാളെ വൈകീട്ടോടെ മാർഗ്ഗരേഖ തയ്യാറാക്കും. മാർഗ്ഗരേഖ അനുസരിച്ച് മാത്രേ ഷൂട്ടിംഗ് തുടങ്ങാവൂ എന്നാണ് സിനിമാപ്രവർത്തകർക്ക് സംഘടന നൽകിയ നിർദ്ദേശം. സർക്കാർ അനുമതി നൽകിയതിന് പിന്നാലെ ഇന്ന് രാവിലെ പീരുമേട്ടിൽ തുടങ്ങിയ സിനിമയുടെ ചിത്രീകരണം നിർത്തിവെക്കാനും സംഘടനകൾ നിർദ്ദേശിച്ചു.

ഒരു ഡോസ് കൊവിഡ് വാക്സിൻ എങ്കിലും എടുത്തവരെയും ആർടിപിസിആർ ടെസ്റ്റ് നെഗറ്റീവ് ആയവരെയും മാത്രമേ ഷൂട്ടിംഗിന് ഉപയോഗിക്കാവൂ എന്നാണ് സംഘടനകളുടെ നിർദ്ദേശം. ഒരു കാരണവശാലും ഈ നിബന്ധനകൾ ഒഴിവാക്കികൊണ്ട്‌ ആരേയും ചിത്രീകരണ സ്ഥലത്ത്‌ പ്രവേശിപ്പിക്കുകയില്ലെന്ന് നിര്‍ദ്ദേശിച്ചു. പുറത്തുനിന്നുള്ള ആരെയും പ്രവേശിപ്പിക്കരുതെന്നും ഫെഫ്കയും ഫിലിം ചേംബറും നിർമ്മാതാക്കളുടെ സംഘടനയും ആവശ്യപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!