ഡി.ഐ.ജി റോളില്‍ ചേരന്‍ മലയാളത്തിലേക്ക്: 'നരിവേട്ടയിലെ' പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍

Published : Mar 23, 2025, 05:43 PM ISTUpdated : Mar 23, 2025, 05:45 PM IST
ഡി.ഐ.ജി റോളില്‍ ചേരന്‍ മലയാളത്തിലേക്ക്: 'നരിവേട്ടയിലെ' പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍

Synopsis

പ്രതിഭാധനനായ തമിഴ് സംവിധായകൻ ചേരൻ, അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട'യിൽ ടൊവിനോ തോമസിനൊപ്പം അഭിനയിക്കുന്നു. 

കൊച്ചി: തമിഴിലെ പ്രതിഭാധനനായ സംവിധായകനും നടന്നുമാണ് ചേരൻ'. അദ്ദേഹം സംവിധാനം ചെയ്ത ഓട്ടോഗ്രാഫ് എന്ന ചിത്രം മലയാളത്തിലും ഏറെ വിജയം നേടിയതാണ്.  മലയാളവുമായി ഏറെ ബന്ധങ്ങൾ ചേരനുണ്ട്. മലയാളി നായികമാർ പലപ്പോഴും ഇദ്ദേഹത്തിന്‍റെ ചിത്രങ്ങളിൽ അഭിനയിക്കാറുണ്ട്. ഗോപിക പത്മപ്രിയ എന്നിവരൊക്കെ ചേരൻ ചിത്രങ്ങളിലെ നായികമാരായിരുന്നു.

ഏറെക്കാലമായി ചേരൻ മലയാളത്തിലെത്തുന്നു എന്ന് പാഞ്ഞു കേട്ടിരുന്നുവെങ്കിലും  സാധ്യമായിരുന്നില്ല. എന്നാൽ ഇപ്പോൾ അതു സാധ്യമായിരിക്കുന്നത് അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരി വേട്ടഎന്ന ചിത്രത്തിലാണ് .   ടൊവിനോ തോമസ് നായകനായി അഭിനയാക്കുന്ന  ഈ ചിത്രത്തിൽ ഡി.ഐ.ജി. രഘുറാംകേശവ് എന്ന  പൊലീസ് ഉദ്യോഗസ്ഥന്‍റെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ചേരന്‍റെ കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഇന്ന് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നു
ചേരന്‍റെ സാന്നിദ്ധ്യത്തിലൂടെ നരി വേട്ട എന്ന ചിത്രം ദക്ഷിണേന്ത്യൻ സിനിമയിലും ഏറെ പ്രസക്തമായിരിക്കുന്നു. തമിഴ് നാട്ടുകാരനാണങ്കിലും കേരള കേഡറിൽ ജോലി ചെയ്യുന്നഐ.പി..എസ്. 
ഉദ്യോഗസ്ഥനാണ് രഘുറാം കേശവ്.

തൊഴിൽ രംഗത്ത് ഏറെ കർക്കശ്ശക്കാരനും, സത്യസന്ധനുമായ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് .
അദ്ദേഹത്തിന്‍റെ നിർണ്ണായകമായ ഇടപെടലിലൂടെ ചിത്രത്തിന്‍റെ കഥാഗതിയിൽ വലിയ വഴിഞ്ഞിരിവിനു കാരണമാകുന്നുണ്ട്.  ഇൻഡ്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ, എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.

പോസ്റ്റ് പ്രൊഡക്ഷനുകൾ പുരോഗമിച്ചു വരുന്ന ഈ ചിത്രത്തിൽ ആര്യാസലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട് നന്ദു,, പ്രശാന്ത് മാധവൻ, അപ്പുണ്ണി ശശി, എൻ.എം. ബാദുഷ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.  മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രത്തിന്‍റെ അവതരണം.

സുരാജ് വെഞ്ഞാറമൂടാണ് ഈ ചിത്ര'ത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
വലിയ മുതൽ മുടക്കിൽ അവതരിപ്പിക്കുന്ന  ഈ ചിത്രത്തിൽ പ്രിയംവദാ കൃഷ്ണനാണ് നായിക.
 ഒരു ദൗത്യത്തിനു നിയോഗിക്കപ്പെടുന്ന രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ സംഭവബഹുലമായ യാത്രയാണ് നരിവേട്ട. വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലുമുള്ള സംഘര്‍ഷങ്ങളും നേരിടുന്ന പ്രതിസന്ധികളും ചിത്രം ആവിഷ്‌കരിക്കുന്നുണ്ട്.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫിന്റേതാണ് തിരക്കഥ.  ഗാനങ്ങള്‍ - കൈതപ്രം ' സംഗീതം. ജെയ്ക്ക് ബിജോയ്‌സ്. ഛായാഗ്രഹണം - വിജയ്. എഡിറ്റിംഗ് - ഷമീര്‍ മുഹമ്മദ്
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - എന്‍. എം. ബാദുഷ പ്രൊജക്റ്റ് ഡിസൈന്‍ ഷെമി കലാസംവിധാനം - ബാവ
മേക്കപ്പ് - അമല്‍ കോസ്റ്റ്യും ഡിസൈന്‍ -അരുണ്‍ മനോഹര്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - രതീഷ് കുമാര്‍ .
നിര്‍മ്മാണ നിര്‍വ്വഹണം - സക്കീര്‍ ഹുസൈന്‍ , പ്രതാപന്‍ കല്ലിയൂര്‍

കുട്ടനാട്, ചങ്ങനാശ്ശേരി, കോട്ടയം വയനാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ 
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചു വരുന്നു. വാഴൂര്‍ ജോസ്. ഫോട്ടോ . ശ്രീരാജ് ' , ഷെയ്ന്‍സബൂറ

ഒന്നര കൊല്ലത്തോളം മുഴുകുടിയനായി മാറി, ആ സംഭവത്തിന് ശേഷം: വെളിപ്പെടുത്തി ആമിർ ഖാൻ

ടൊവിനോക്കൊപ്പം സുരാജും ചേരനും! 'നരിവേട്ട' ഫൈനൽ കട്ടിലേക്ക്, 'സൂപ്പർ ഹിറ്റ്' എഡിറ്റർ ഷമീറിൻ്റെ അമ്പതാം ചിത്രം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

റിലീസ് അനുമതി ലഭിക്കുമോ? ജനനായകൻ വിധി ചൊവ്വാഴ്‌ച
മികച്ച നവാഗത സംവിധായകനുള്ള ഷാഫി മെമ്മോറിയൽ അവാർഡ് ജിതിൻ കെ ജോസിന്