നായകനായി സെല്‍വരാഘവന്‍, വ്യത്യസ്തമായ മേക്കോവറിൽ കീര്‍ത്തി സുരേഷ്; 'സാനി കൈദം' ഫസ്റ്റ് ലുക്ക്

Web Desk   | Asianet News
Published : Nov 16, 2020, 09:03 PM IST
നായകനായി സെല്‍വരാഘവന്‍, വ്യത്യസ്തമായ മേക്കോവറിൽ കീര്‍ത്തി സുരേഷ്; 'സാനി കൈദം' ഫസ്റ്റ് ലുക്ക്

Synopsis

വ്യത്യസ്തമായ മേക്കോവറിലാണ് കീര്‍ത്തിയും സെല്‍വരാഘവനും പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മിഴ് സംവിധായകൻ സെല്‍വരാഘവന്‍ നായകനാവുന്ന പുതിയ ചിത്രം സാനി കൈദം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. ധനുഷാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. വ്യത്യസ്തമായ മേക്കോവറിലാണ് കീര്‍ത്തിയും സെല്‍വരാഘവനും പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അരുണ്‍ മാതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡാര്‍ക്ക് മൂഡ് സിനിമയായിരിക്കുമെന്നാണ് പോസ്റ്റര്‍ തരുന്ന സൂചനകള്‍. യാമിനി യജ്ഞമൂര്‍ത്തിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. നാഗൂരന്‍ ആണ് എഡിറ്റര്‍.

മിസ് ഇന്ത്യയാണ് കീര്‍ത്തിയുടെതായി റിലീസ് ചെയ്ത അവസാന ചിത്രം. നെറ്റ്ഫ്‌ളിക്‌സിലായിരുന്നു ചിത്രം റിലീസ് ചെയ്തത്. പ്രതിസന്ധികളും തിരിച്ചടികളും നേരിട്ടിട്ടും തളരാതെ മുന്നോട്ടുപോകുന്ന സംയുക്ത എന്ന സംരഭകയായാണ് ചിത്രത്തില്‍ കീര്‍ത്തിയെത്തുന്നത്.

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്