സംഗീത വിസ്‍മയമൊരുക്കാൻ മാർത്താണ്ഡന്റെ ഓട്ടംതുള്ളൽ

Published : Aug 26, 2025, 03:13 PM IST
Ottamthullal

Synopsis

വിഷ്‍ണു ഉണ്ണികൃഷ്‍ണൻ നായകനായി എത്തുന്നു.

സംഗീതത്തിന്റെ മാന്ത്രികശിൽപ്പികളെ അണിനിരത്തി ജി മാർത്താണ്ഡൻ തന്റ് ഓട്ടംതുള്ളൽ എന്ന ചിത്രത്തെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുകയാണ്. നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിലൂടെ ഒരു ഹ്യൂമർ ഹൊറർകഥ പറയുന്ന ഈ ചിത്രത്തെ സംഗീതസാന്ദ്രമാക്കുന്നത് പുത്തൻ തലമുറക്കാരുടെ ഹരമായ രാഹുൽരാജാണ്. പ്രശസ്‍ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററും, വൈക്കം വിജയ ലക്ഷ്‍മിയും, ആവേശം സിനിമയിലൂടെ പുതിയ തലമുറക്കാരുടെ ആവേശമായി മാറിയ പ്രണവം ശശിയുമാണ് ഇതിലെ ഗാനങ്ങൾ ആലപിക്കുന്നത്. കാൽപ്പനികതയുടെ ഈണങ്ങളും സ്വരമാധുരിയും കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഈ ഗായകർ ഇക്കുറി പുതിയ തരംഗം കൂടി സൃഷ്‍ടിക്കാൻ പോരുന്ന ഗാനങ്ങളാണ് ഈ ചിത്രത്തിനു വേണ്ടി ആലപിക്കുന്നത്.

ബി കെ ഹരിനാരായണനും, ധന്യാ സുരേഷ് മേനോനും രചിച്ച നാലു ഗാനങ്ങളാണ് ഈ ചിത്രത്തിനു വേണ്ടിയുള്ളത്. മാർത്താണ്ഡന്റെ ചിത്രങ്ങളിൽ ഗാനങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയ ചിത്രവും ഓട്ടംതുള്ളലാണ്. ആദ്യാ സജിത് അവതരിപ്പിക്കുന്ന ഈ ചിത്രം ജികെഎസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ട് നിർമ്മിക്കുന്നു. എക്സിക്യുട്ടീവ് പ്രൊഡ്യൂസേർസ് ഹിരൺ മഹാജൻ, ജി മാർത്താണ്ഡൻ.

വിജയരാഘവൻ, ഹരിശ്രി അശോകൻ, വിഷ്‍ണു ഉണ്ണികൃഷ്‍ണൻ, ടിനി ടോം, മനോജ് കെ യു, ബിനു ശിവറാം, ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, കുട്ടി അഖിൽ , ജെറോം. ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീ പത് യാൻ, അനിയപ്പൻ, ശ്രീരാജ് . പൗളി വത്സൻ, സേതു ലക്ഷ്‍മി, ജസ്ന്യ കെ. ജഗദീഷ്, ചിത്രാ നായർ, ബിന്ദു അനീഷ് , ലതാദാസ്, അജീഷ, രാജി മേനോൻ, ബേബി റിഹരാജ് എന്നിവർ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിൻ ജോർജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ബിനു ശശി റാമിന്റേതാണു തിരക്കഥ പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം - സുജിത് രാഘവ്, മേക്കപ്പ് - അമൽ സി ചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻ - സിജി തോമസ് നോബൽ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അജയ് ചന്ദ്രിക' പ്രശാന്ത് ഈഴവൻ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - സജ്യൂ പൊറ്റയിൽക്കട, ഡിഫിൻ ബാലൻ, പ്രൊഡക്ഷൻ സ്റ്റിൽസ് - അജി മസ്ക്കറ്റ്. മാനേജേഴ്സ് - റഫീഖ് ഖാൻ, മെൽബിൻ ഫെലിക്സ്, പ്രൊഡക്ഷൻ കൺട്രോളർ - ബിജു കടവൂർ' നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഒക്ടോബർ മാസത്തിൽ പ്രദർശനത്തിനെത്തും. പിആര്‍ഒ വാഴൂർ ജോസ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ