വിഷ്ണു വിശാൽ - ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2’ലെ 'ഹൗസ് ഹസ്ബൻഡ്' ലിറിക് വീഡിയോ പുറത്ത്

Published : Jul 02, 2026, 10:37 AM IST
Vishnu Vishal

Synopsis

ഗാട്ട കുസ്‍തി 2വിലെ ഗാനം.

വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർസ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ ലെ മൂന്നാം ഗാനം പുറത്ത്. 'ഹൗസ് ഹസ്ബൻഡ്' എന്ന പേരിൽ റിലീസ് ചെയ്തിരിക്കുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. മോഹൻ രാജൻ വരികൾ രചിച്ച ഗാനം ആലപിച്ചിരിക്കുന്നത് സത്യൻ മഹാലിംഗമാണ്. ഷോൺ റോൾഡൻ ആണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. ജൂലൈ 3 ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ് ആണ്. വേൽസ് ഫിലിം ഇന്റർനാഷ്നലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

നേരത്തെ സെൻസറിങ് പൂർത്തിയായ ചിത്രത്തിന് ക്ലീൻ U സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. നേരത്തെ പുറത്തു വന്ന, ചിത്രത്തിലെ ആദ്യ രണ്ട് ഗാനവും മികച്ച രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു. ഏറെ രസകരമായ രീതിയിലാണ് 'ഹൗസ് ഹസ്ബൻഡ്' എന്ന ഗാനം ചിത്രീകരിച്ചിരിക്കുന്നത് എന്ന സൂചനയാണ് ലിറിക് വീഡിയോ നൽകുന്നത്. വിഷ്ണു വിശാൽ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ കുടുംബത്തിലെ രസകരമായ സംഭവങ്ങളാണ് ഈ ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ലിറിക് വീഡിയോ സൂചിപ്പിക്കുന്നു. ചിത്രത്തിൻ്റെ ട്രെയ്‌ലർ രണ്ട് ദിവസം മുമ്പ് പുറത്ത് വരികയും വലിയ പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു.

സൂപ്പർ ഹിറ്റായ ഗാട്ട കുസ്തിയുടെ തുടർച്ച ആയാണ് ഈ രണ്ടാം ഭാഗം കഥ പറയുന്നത്. മലയാളി പെൺകുട്ടി ആയാണ് ഇതിലെ നായികയായ ഐശ്വര്യ ലക്ഷ്മി എത്തുന്നത്. വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവർ അവതരിപ്പിക്കുന്ന വീര, കീർത്തി, അവരുടെ മകൾ എന്നിവരടങ്ങുന്ന കുടുംബത്തിൽ ഉണ്ടാകുന്ന രസകരമായ സംഭവ വികാസങ്ങളാണ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.

ഗുസ്തി എന്ന സ്പോർട്സ്, അതിന്റെ ഭാഗമായ ആക്ഷൻ, ഫാമിലി കോമഡി, ഫാമിലി ഡ്രാമ, ഇമോഷൻ എന്നിവയെല്ലാം കോർത്തിണക്കിയാണ് ചിത്രം കഥ പറയുന്നതെന്നും ഇതിന്റെ ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. പക്കാ ഫാമിലി എൻ്റർടെയ്നർ ആണ് ചിത്രമെന്നും ഇത് വരെ പുറത്തുവന്ന ഗാനങ്ങളും ട്രെയ്‌ലറും പോസ്റ്ററുകളുമടക്കം വ്യക്തമാകുന്നു. രമ്യ കൃഷ്ണൻ, മോക്ഷ, കരുണാസ്, കാളി വെങ്കട്, യോഗി ബാബു, കരുണാകരൻ, മുനിസ്കാന്ത്, സാറ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. നിർമ്മാണം: ഡോക്ടർ ഇഷാരി കെ ഗണേഷ്, വിഷ്ണു വിശാൽ, ഛായാഗ്രഹണം: കെ.എം. ഭാസ്കരൻ, സംഗീതം: ഷോൺ റോൾഡൻ , എഡിറ്റർ: ഭരത് വിക്രമൻ, ആർട്ട് ഡയറക്ടർ: ജയചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈനർ: രുചി മുനൊത്ത്, സബ്ടൈറ്റിൽ: സാജിദ് അലി, പബ്ലിസിറ്റി ഡിസൈനർ : വിയാക്കി, മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻ : സിദ്ധാർഥ് ശ്രീനിവാസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : ബി ജയ് ഗണേഷ്, എ ആർ ചന്ദ്രമോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സീതാറാം, ക്രിയേറ്റീവ് പ്രൊഡ്യൂസർ : ശ്രാവന്തി സായ്‌നാഥ്, പിആർഒ : ശബരി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

അൻസിബയുടെ പരാതി; ടിനി ടോമിനെ വീണ്ടും ചോ​ദ്യം ചെയ്യും, ചുമത്തിയിരിക്കുന്നത് മത സ്പർദ്ധ വളർത്തൽ അടക്കമുള്ള വകുപ്പുകൾ
ഭൂട്ടാൻ കാർ കടത്ത് കേസ്; ദുൽഖറിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ്, നടന്റെ പേരിൽ കൂടുതൽ കാറുകളുണ്ടെന്ന് അന്വേഷണ സംഘം