ആദ്യഭാഗത്തില്‍ ഉണ്ടായിരുന്ന ചില കഥാപാത്രങ്ങള്‍ രണ്ടാം ഭാഗത്തും ഉണ്ടാകുമെന്നാണ് വിവരം. 

ലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഇറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാ​ഗം എന്നത് തന്നെയാണ് അതിന് കാരണം. മോഹൻലാൽ നായകനായി എത്തിയ ഈ ചിത്രം കേരളത്തിൽ ഉണ്ടാക്കിയ ഓളം ചെറുതല്ലാത്തത് ആയിരുന്നു. അതുതന്നെയാണ് രണ്ടാം ഭാ​ഗത്തിലേക്കും മലയാളികളെ ആകർക്ഷിച്ച ഘടകം. നിലവിൽ എമ്പുരാന്റെ ചിത്രീകരണം അമേരിക്കയിൽ നടക്കുകയാണ്. ഈ അവസരത്തിൽ പൃഥ്വിരാജ് പങ്കുവച്ചൊരു പോസ്റ്റും അതിന് വന്ന കമന്റുകളും ശ്രദ്ധനേടുകയാണ്.

മീറർ ഇമേജ് ഫോട്ടോയാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. ഇത് എൽടു(ലൂസിഫർ 2) എന്ന് ധ്വനിപ്പിക്കുന്ന തരത്തിലുള്ളതാണ്. പെസ്പെക്റ്റീവ് എന്ന് കുറിച്ചു കൊണ്ടുള്ള പോസ്റ്റിന് #L2E #EMPURAAN എന്നീ ഹാഷ്ടാ​ഗുകളും നൽകിയിട്ടുണ്ട്. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ കമന്റുമായി മലയാളികളും രം​ഗത്ത് എത്തി. 

'സിനിമ സമാധാനത്തോടെ ചെയ്താൽ മതി. മഞ്ഞുമ്മൽ തമിഴ്നാട് തൂക്കിയടിക്കുന്നത് പോലെ ഇന്ത്യ മുഴുവൻ തൂക്കാനുള്ള ഐറ്റം ആയിരിക്കണം, അണ്ണാ പാചകം എവിടം വരെ ആയി, വെറുതെ സീൻ മോനെ, ലൂസിഫറിനെക്കാൾ മുകളിലുള്ള ഒന്ന് പ്രതീക്ഷിക്കുന്നു, ലാലേട്ടൻ- രാജു കോമ്പോ പൊളിക്കണം', എന്നിങ്ങനെയാണ് കമന്റുകൾ. 

View post on Instagram

അതേസമയം, ലൂസിഫറിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ ആണ് മോഹൻലാൽ അവതരിപ്പിച്ചതെങ്കിൽ എമ്പുരാനിൽ ഖുറേഷി എബ്രഹാം എന്നതാകും കഥാപാത്ര പേര് എന്നാണ് വിവരം. നിലവിൽ ചിത്രീകരണം പുരോ​ഗമിക്കുന്ന ചിത്രത്തിൽ ഇന്ദ്രജിത്തും ജോയിൻ ചെയ്തിട്ടുണ്ട്. ​ഗോവര്‍ദ്ധൻ എന്നാണ് നടന്റെ കഥാപാത്ര പേര്. പാൻ ഇന്ത്യൻ റിലീസ് ആയി ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ​ഗോപിയാണ്. സുജിത് വാസുദേവാണ് ഛായാ​ഗ്രഹണം. ആദ്യഭാഗത്തില്‍ ഉണ്ടായിരുന്ന ചില കഥാപാത്രങ്ങള്‍ രണ്ടാം ഭാഗത്തും ഉണ്ടാകുമെന്നാണ് വിവരം. 

അയ്യോ..ഇത് യഥാർത്ഥ മുഖമോ? ഐശ്വര്യ റായിയുടെ ഫോട്ടോ കണ്ട് ഞെട്ടിത്തരിച്ച് ബോളിവു‍ഡ്, സത്യാവസ്ഥ എന്ത് ?

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..