
ഗൗതം മേനോന്‍റെ കരിയറിലെ വിജയ ചിത്രങ്ങളില്‍ പ്രമുഖ സ്ഥാനത്താണ് 2010ല്‍ പുറത്തെത്തിയ 'വിണ്ണൈത്താണ്ടി വരുവായാ'. പുറത്തിറങ്ങി 10 വര്‍ഷങ്ങള്‍ക്കിപ്പുറവും ചിത്രത്തിന് അതിന്‍റേതായ ഫാന്‍ ഫോളോവിംഗ് ഉണ്ട്. അതിന് ഉദാഹരണമായിരുന്നു ലോക്ക് ഡൗണ്‍ കാലത്ത് ഗൗതം മേനോന്‍ ഒരുക്കിയ ഷോര്‍ട്ട് ഫിലിം. 'കാര്‍ത്തിക് ഡയല്‍ സെയ്താ യേന്‍' എന്ന് പേരിട്ട ഹ്രസ്വചിത്രം ദൃശ്യവല്‍ക്കരിച്ചത് 'വിണ്ണൈത്താണ്ടി'യിലെ നായികാ നായകന്മാരുടെ ലോക്ക് ഡൗണ്‍ കാലമായിരുന്നു. വലിയ ജനപ്രീതിയാണ് ഈ ഷോര്‍ട്ട് ഫിലിമിനും ലഭിച്ചത്. ഇപ്പോഴിതാ ഗൗതം മേനോനും ചിലമ്പരശനും വീണ്ടും ഒന്നിക്കാന്‍ പോകുന്നു എന്നതാണ് കോളിവുഡില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത.
ഗൗതം മേനോനും ചിലമ്പരശനും ഒന്നിക്കുന്ന മൂന്നാമത്തെ ഫീച്ചര്‍ ചിത്രമാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. വിണ്ണൈത്താണ്ടി വരുവായായ്ക്കു ശേഷം 2016ല്‍ അച്ചം യെന്‍പത് മദമയെടാ എന്ന ചിത്രവും ഈ കൂട്ടുകെട്ടില്‍ പുറത്തെത്തിയിരുന്നു. എന്നാല്‍ വിണ്ണൈത്താണ്ടി വരുവായായുടെ വിജയം നേടാനായില്ല. വേല്‍സ് ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ. ഇഷാരി കെ ഗണേഷ് ആണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ഈ പ്രോജക്ട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നാലെയെത്തും. അതേസമയം ചിലമ്പരശന്‍റെ ഏറ്റവും പുതിയ ചിത്രം 'ഈശ്വരന്' ബോക്സ് ഓഫീസില്‍ ആവറേജ് പ്രതികരണമാണ് ലഭിക്കുന്നത്. വെങ്കട് പ്രഭുവിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'മാനാട്' ആണ് അദ്ദേഹത്തിന്‍റെ പുതിയ ചിത്രം.