പറയാനുള്ളത് പരസ്യമായി തന്നെ പറയുന്നത് കാണുമ്പോൾ മനസു നിറയുന്നു, സുരേഷ് ഗോപിയെ കുറിച്ച് ഗോകുല്‍ സുരേഷ്

Web Desk   | Asianet News
Published : Mar 31, 2020, 06:04 PM IST
പറയാനുള്ളത് പരസ്യമായി തന്നെ പറയുന്നത് കാണുമ്പോൾ മനസു നിറയുന്നു, സുരേഷ് ഗോപിയെ കുറിച്ച് ഗോകുല്‍ സുരേഷ്

Synopsis

വിമര്‍ശനങ്ങള്‍ക്കിടയിലും അഭിപ്രായം പറയാൻ സുരേഷ് ഗോപി ധൈര്യം കാണിക്കുമ്പോള്‍ മനസ് നിറയുന്നുവെന്ന് ഗോകുല്‍ സുരേഷ്.

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. ആക്ഷൻ കഥാപാത്രങ്ങളിലൂടെയും മറ്റ് കരുത്തുറ്റ വേഷങ്ങളിലൂടെയുമൊക്കെ പ്രേക്ഷകരുടെ പ്രിയംപിടിച്ചു പറ്റിയ നടൻ. രാഷ്‍ട്രീയത്തിലേക്ക് ഇറങ്ങിയതിനു ശേഷം സുരേഷ് ഗോപിക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരാറുണ്ട്. അത്തരം വിമര്‍ശനങ്ങള്‍ക്കിടയിലും അഭിപ്രായം പറയാൻ ധൈര്യം കാണിക്കുന്നതിന് സുരേഷ് ഗോപിയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മകനും നടനുമായ ഗോകുല്‍ സുരേഷ്. അഭിപ്രായം പറയുന്നത് കാണുമ്പോള്‍ മനസ് നിറയുന്നുവെന്നാണ് ഗോകുല്‍ സുരേഷ് പറയുന്നത്.

പ്രതിസന്ധികളുടെ  സമയത്ത്, അച്ഛൻ ഇപ്പോൾ ചെയ്യുന്നതും ഇതുവരെ ചെയ്‍തിട്ടുള്ളതുമായ കാര്യങ്ങൾ പലരും മനഃപൂർവം അവഗണിക്കുകയും വിമർശിക്കുകയും ചെയ്യുമ്പോഴും, പറയാനുള്ളത് പരസ്യമായി തന്നെ അച്ഛൻ പറയുന്നത് കാണുമ്പോൾ മനസു നിറയുന്നു. ഇനിയും കൂടുതൽ കരുത്തുണ്ടാകട്ടെ അച്ഛാ എന്നാണ് ഗോകുല്‍ സുരേഷ് പറയുന്നത്. ഗോകുല്‍ സുരേഷ് പറഞ്ഞതിനെ ആരാധകര്‍ അഭിനന്ദിക്കുകയും ചെയ്യുന്നു. ചില സമയങ്ങളിൽ നല്ല കാര്യങ്ങൾ തകർന്നു പോകുന്നത് കൂടുതൽ നല്ല കാര്യങ്ങൾ വന്നു ചേരാനാണെന്ന മെർലിൻ മൺറോയുടെ വാക്കുകളും ഗോകുല്‍ സുരേഷ് എഴുതിയിട്ടുണ്ട്.

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ