
കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകി സംഗീത സംവിധായകൻ ഗോപി സുന്ദർ. ഇത് ഷോ ഓഫ് അല്ലെന്നും സാധാരണക്കാർക്കുള്ള തന്റെ സഹായമാണെന്നും ഗോപി ഫേസ്ബുക്കിൽ കുറിക്കുന്നു. എല്ലാവരും ഒറ്റകെട്ടായി നിന്നാൽ ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ സാധിക്കുമെന്നും ഗോപി സുന്ദർ കൂട്ടിച്ചേർത്തു.
‘ഇത് ഒരു ഷോ ഓഫ് അല്ല. അർഹതപ്പെട്ടവർക്ക് സഹായം നൽകുന്നതിനുള്ള ഒരു പ്രചോദനം ആകട്ടെ എന്ന് കരുതുന്നു. വല്ലാത്ത പഹയന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്നെ സ്പർശിച്ചു. എന്റെ ഈ പ്രവർത്തി മറ്റുള്ളവർക്കും ഒരു പ്രചോദനമാകട്ടെ എന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൂടുതൽ സംഭാവനകൾ എത്തട്ടെ എന്നും പ്രതീക്ഷിക്കുന്നു. നല്ല നാളെയ്ക്കായി നമുക്ക് ഒരുമിച്ച് പോരാടം. എല്ലാവരും ഒറ്റകെട്ടായി നിന്നാൽ ഒന്നും തന്നെ അസാധ്യമല്ല’, എന്ന് ഗോപി സുന്ദർ ഫേസ്ബുക്കിൽ കുറിച്ചു.
'മഹ്‌സൂസ് നറുക്കെടുപ്പിൽ ഒരു മില്യൻ ദിർഹം സ്വന്തമാക്കി ലെബനീസ് സ്വദേശി'
This is not a show off by any means, rather it's an an inspiration to help the needy people. I was genuinely touched...
Posted by Gopi Sundar on Thursday, 22 April 2021
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ