'ഇതൊരു ഉത്സവമല്ലേ..' മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ നടൻ ഇർഷാദ് അലി.
'IFFKയിൽ മുടങ്ങാതെ വരാൻ ശ്രമിക്കാറുണ്ട്. ഇതൊരു ഉത്സവമല്ലേ.. ആളുകളെ കാണുന്നു, കൂട്ടുകൂടുന്നു, സ്നേഹം പങ്കിടുന്നു. സിനിമ കാണുന്നതിനപ്പുറമാണ് ഇവിടുത്തെ സന്തോഷം.' സമസ്താ ലോകാ എന്ന സിനിമയുമായിട്ടാണ് ഇത്തവണ ഇർഷാദ് എത്തിയത്. ഷെറി ഗോവിന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ ഇർഷാദിനൊപ്പം കുക്കു പരമേശ്വരൻ, ഡോ. ബിജു എന്നിവരാണ് പ്രധാന വേഷത്തിൽ.


