10 വർഷം, റിലീസ് പ്രഖ്യാപിക്കും മാറ്റും, പ്രഖ്യാപിക്കും മാറ്റും! കാത്തിരിപ്പിന് അവസാനമിടാൻ ധ്രുവനച്ചത്തിരം, 'പറ്റിക്കോ'ന്ന് ആരാധകര്‍

Published : Feb 03, 2026, 07:08 PM IST
 Dhruva Natchathiram movie

Synopsis

പത്ത് വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ, ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന 'ധ്രുവനച്ചത്തിരം' റിലീസിന് ഒരുങ്ങുന്നു. സാമ്പത്തിക പ്രശ്നങ്ങൾ കാരണം പലതവണ റിലീസ് മാറ്റിവെച്ച സിനിമ ഈ വർഷം തന്നെ തിയേറ്ററുകളിൽ എത്തുമെന്ന് സംവിധായകൻ സ്ഥിരീകരിച്ചു.

ഴിഞ്ഞ കുറേക്കാലമായി തമിഴ് സിനിമാസ്വാദകർ കാത്തിരിക്കുന്നൊരു സിനിമയുണ്ട്. ​ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ധ്രുവനച്ചത്തിരം. വിക്രം നായകനായി എത്തിയ ചിത്രത്തിൽ വിനായകനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഏറെ പ്രതീക്ഷയുള്ള സിനിമ കൂടിയാണ് ധ്രുവനച്ചത്തിരം എന്ന കാര്യത്തിൽ തർക്കവുമില്ല. എന്നാൽ സിനിമയുടെ റിലീസിനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് ഇപ്പോൾ 10 വർഷമായിരിക്കുകയാണ്. ഇനിയെങ്കിലും സിനിമ ഇറക്കിവിടെന്നാണ് ​ഗൗതം മേനോനോട് പ്രേക്ഷകർ പറയുന്നത്. എന്നാൽ എന്ന് റിലീസ് ചെയ്യുമെന്ന കാര്യത്തിൽ വ്യക്തത നൽകാൻ ​അദ്ദേഹം തയ്യാറായിട്ടുമില്ല. ഇത് ചെറുതല്ലാത്ത നിരാശയാണ് സിനിമാസ്വാദകർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്.

ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം ധ്രുവനച്ചത്തിരവുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുകയാണ്. സിനിമ ഉടൻ തിയറ്ററിൽ എത്തുമെന്ന് ​ഗൗതം മേനോൻ തന്നെ ഇപ്പോൾ അറിയിച്ചിരിക്കുകയാണ്. വെള്ളിത്തിരയിൽ 25 വർഷം പൂർത്തിയാക്കിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടയിൽ ധ്രുവനച്ചത്തിരം എന്ന് റിലീസ് ചെയ്യുമെന്ന് ഒരാൾ ചോദിക്കുകയായിരുന്നു. ഇതിന് 'പടം ഉറപ്പായും റിലീസ് ചെയ്യും. അതിനെ പറ്റി അനൗൺസ്‌ ചെയ്യാൻ ഇവിടെ പറ്റില്ല. മറ്റൊരു വേദിയിൽ ഉറപ്പായും പ്രഖ്യാപനം ഉണ്ടാകും. ഉടൻ തന്നെ സിനിമ നിങ്ങളിലേക്ക് വരും. ഈ വർഷം തന്നെ സിനിമ വരും', എന്നായിരുന്നു ​​ഗൗതം മേനോന്റെ മറുപടി.

പല തവണ റിലീസ് പ്രഖ്യാപിച്ച് ശേഷം മാറ്റിയ ചിത്രമാണ് ധ്രുവനച്ചത്തിരം. ഇതിനിടയിൽ പുറത്തുവന്ന ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2013ൽ ആയിരുന്നു ധ്രുവനച്ചത്തിരം വരുന്നുവെന്ന അഭ്യൂഹങ്ങൾ വരുന്നത്. ശേൽം 2016ൽ ഔദ്യോഗിക പ്രഖ്യാപനവും ഷൂട്ടിങ്ങും ആരംഭിച്ചു. എന്നാൽ ഇടയ്ക്ക് പലതവണ ഷൂട്ടിം​ഗ് മാറ്റിവയ്ക്കേണ്ടിയും വന്നിരുന്നു. സാമ്പത്തിക പ്രതിസന്ധിയായിരുന്നുവെന്നാണ് വിവരം. 2025ൽ സിനിമ റിലീസ് ചെയ്യുമെന്നാണ് ഏറ്റവും ഒടുവിൽ ​ഗൗതം മേനോൻ ഒരഭിമുഖത്തിൽ പറഞ്ഞത്. ജൂലൈ അല്ലെങ്കിൽ ഓഗസ്റ്റ് റിലീസായി എത്തുമെന്നായിരുന്നു പറഞ്ഞത്. എന്നാലത് നടന്നില്ല. ഇനിയും റിലീസ് മാറ്റുമോ ഇല്ലയോ എന്നത് കണ്ടു തന്നെ അറിയണം. എന്തായാലും റിപ്പോർട്ടുകൾ ശരിയാണെങ്കിൽ 10 വർഷങ്ങൾക്കിപ്പുറമാണ് ധ്രുവനച്ചത്തിരം റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ആ​ദ്യഭാ​ഗം 1300 കോടി, രണ്ടാം ഭാ​ഗം 2000 കോടി തൊടും! ആ വമ്പൻ പടത്തിന്റെ ടീസറിന് പിന്നാലെ ആരാധകർ
'അവരുടെ റീയൂണിയനു വേണ്ടി കാത്തിരിക്കുന്നു, നിങ്ങളെപ്പോലെ തന്നെ'; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് വിക്രമും വേദയും