ആ​ദ്യഭാ​ഗം 1300 കോടി, രണ്ടാം ഭാ​ഗം 2000 കോടി തൊടും! ആ വമ്പൻ പടത്തിന്റെ ടീസറിന് പിന്നാലെ ആരാധകർ

Published : Feb 03, 2026, 03:36 PM IST
Dhurandhar 2

Synopsis

1303 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ആദ്യം ഭാഗം നേടിയ ആഗോള കളക്ഷൻ.

ജിയോ സ്റ്റുഡിയോ, B62 സ്റ്റുഡിയോ എന്നിവർ ചേർന്നു നിർമ്മിക്കുന്ന, രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധർ: ദ റിവഞ്ച്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ഹിന്ദി സിനിമയിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായ ധുരന്ധറിന്റെ രണ്ടാം ഭാഗം ആയാണ് ഈ ചിത്രം എത്തുന്നത്. 2026 മാർച്ച് 19 നു ഈ രണ്ടാം ഭാഗം ആഗോള റിലീസായി തീയേറ്ററുകളിലെത്തും.

ഹംസ/ ജസ്‌കീരത് സിങ് രാംഗി എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് രൺവീർ സിങ് ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നതെന്നു ടീസർ സൂചിപ്പിക്കുന്നു. ടീസറിൽ ജസ്കിരത് സിംഗ് എങ്ങനെ ഹംസയായി മാറുന്നു എന്നതാണ് കാണിക്കുന്നത്. ഈ മാറ്റം പ്രേക്ഷകരിൽ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നതാണ്. പ്രതികാരം ചെയ്യാനും രാജ്യത്തെ രക്ഷിക്കാനും വേണ്ടി ഈ കഥാപാത്രം തീവ്രവാദികളുടെ ഗ്യാങ്ങുകളിലേക്ക് കടന്ന്, ജീവൻ പോലും പണയം വെക്കുന്നതാണ് ചിത്രം പറയുന്ന കഥ. ഈ കേന്ദ്ര കഥാപാത്രത്തിന്റെ പഴയ ജീവിതമാണ് രണ്ടാം ഭാഗത്തിന്റെ വൈകാരിക കേന്ദ്രമായി അവതരിപ്പിക്കുന്നത് എന്നും ടീസർ കാണിച്ചു തരുന്നു. രണ്ടാം ഭാഗം 2000 കോടി തൊടുമെന്നാണ് ആരാധകര്‍ ടീസറിന് കമന്റുകളായി എഴുതിയിരിക്കുന്നത്.

ജിയോ സ്റ്റുഡിയോ, B62 സ്റ്റുഡിയോ എന്നിവർ ചേർന്നു നിർമ്മിച്ച, ആദിത്യ ധർ സംവിധാനം ചെയ്ത ‘ധുരന്ധർ’ ആദ്യ ഭാഗം ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയിരുന്നു. 1303 കോടിക്ക് മുകളിലാണ് ചിത്രം നേടിയ ആഗോള കളക്ഷൻ. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ആണ് ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്.

ഒരു സ്പൈ-ആക്ഷൻ ത്രില്ലർ ചിത്രാംയി ഒരുക്കിയ ‘ധുരന്ധർ’ രചിച്ചതും സംവിധാനം ചെയ്തതും നിർമ്മിച്ചതും ആദിത്യ ധറാണ്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആണ് ചിത്രത്തിന്റെ മറ്റു നിർമ്മാതാക്കൾ. ചിത്രത്തിന്റെ ആദ്യ ഭാഗം ഒരു പ്രഖ്യാപനം ആയിരുന്നെങ്കിൽ, ‘ധുരന്ധർ: ദ റിവഞ്ച്’ അതിന്‍റെ ശക്തമായ മറുപടിയാണ്. പിആർഒ - ശബരി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അവരുടെ റീയൂണിയനു വേണ്ടി കാത്തിരിക്കുന്നു, നിങ്ങളെപ്പോലെ തന്നെ'; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് വിക്രമും വേദയും
"ഒരു റിജക്ഷൻ കിട്ടിയാലും, ഒന്ന് വീണുപോയാലും, തിരിച്ച് ധൈര്യമായി വീട്ടിൽ പോകാം..": ബാഹുൽ രമേശ്