സിനിമയോട് കിട പിടിക്കുന്ന ദൃശ്യങ്ങളുമായി ഹ്രസ്വ ചിത്രം "ഗ്രാനി", ഒരുക്കിയത് അനന്തരാമൻ അജയ്

Published : Jul 04, 2026, 02:59 PM IST
Granny

Synopsis

ഗ്രാനിയെന്ന ഹ്രസ്വ ചിത്രം പുറത്ത്.

പ്രശസ്ത ഡിജിറ്റൽ ക്രിയേറ്ററും നടനുമായ അനന്തരാമൻ അജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഹ്രസ്വ ചിത്രം ഗ്രാനി പുറത്ത്. സിനിമയോട് കിട പിടിക്കുന്ന നിലവാരം പുലർത്തുന്ന ദൃശ്യങ്ങളും അഭിനേതാക്കളുടെ ഗംഭീര പ്രകടനവും ആണ് ഈ ഹ്രസ്വ ചിത്രത്തിന്റെ ഹൈലൈറ്റ്. ശിവരാജ്, കെപിഎസി ലീല എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ റോണി, മുത്തശ്ശി എന്നിവരായി വേഷമിട്ടിരിക്കുന്നത്. പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയോടെ പിടിച്ചിരുത്തുന്ന തരത്തിലാണ് ഈ ഹ്രസ്വ ചിത്രം കഥ പറഞ്ഞിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

ഒരു ഹൊറർ മിസ്റ്ററി മൂഡിൽ കഥ പറയുന്ന ഈ ഹൃസ്വ ചിത്രത്തിൽ ശിവരാജും കെപിഎസി ലീലയും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. മികച്ച സാങ്കേതിക നിലവാരവും ഗ്രാനിയുടെ പ്രത്യേകതയാണ്. ഒറ്റക്ക് താമസിക്കുന്ന ഒരു മുത്തശ്ശിയെ പരിചരിക്കാൻ എത്തുന്ന ഹോം നഴ്സ് ആയ ആൺകുട്ടിയും, അതിന് ശേഷം അവിടെ സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. 40 മിനിറ്റോളം ദൈർഘ്യമുള്ള ഈ ചിത്രത്തിൻ്റെ ക്ലൈമാക്സ് ഗംഭീരമാണെന്നതും ഇതിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നാണ്. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ മികച്ച താളത്തിൽ മുന്നോട്ട് നീങ്ങുന്ന ചിത്രം പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവം ആണ് സമ്മാനിക്കുന്നത്.

രചന-സംവിധാനം: അനന്തരാമൻ അജയ്, ഛായാഗ്രഹണം: വിജയ് രഘു കൃഷ്ണൻ, സംഗീതം: ആർക്കി, പ്രൊഡക്ഷൻ ഡിസൈനർ: ഹംസ വള്ളിത്തോട്, ക്രിയേറ്റീവ് ഡയറക്ടർ: സംഗീത് ശ്യാം, സൗണ്ട് ഡിസൈൻ: അജയൻ അടാട്ട്, ശബ്ദമിശ്രണം: പയസ്മോൻ സണ്ണി, കോസ്റ്റ്യൂം: രഞ്ജിനി മേരി റെജി, മേക്കപ്പ്: പ്രദീപ് വിതുര, കളർ ഗ്രേഡിംഗ്: ജോയ്നർ തോമസ്, VFX : ബോബി രാജൻ, പോസ്റ്റർ ഡിസൈൻ: കൃഷ്ണ ബാല ഷേണായി, പിആർഒ : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഏഴ് സ്റ്റണ്ട് മാസ്റ്റർമാർ ഒരുമിച്ച്, ആക്ഷനില്‍ പൊടിപാറിക്കാൻ വരവ്, റിലീസ് ജൂലൈ 16ന്
'മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പിന്തുണയുണ്ട്', ഓടിളക്കി വന്നവരല്ല അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കേണ്ടതെന്നും ശ്വേതാ മേനോൻ