
സിജു വിത്സനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് മികച്ച പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുകയാണ്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് വിനയനെയും സിജുവിനെയും പ്രശംസിച്ച് കൊണ്ട് രംഗത്തെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ഗിന്നസ് പക്രു കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
"പത്തൊമ്പതാം നൂറ്റാണ്ട് കണ്ടു......ഒറ്റ വാക്കിൽ അതിഗംഭീരം.!..... മാറിടത്തിനും മീശയ്ക്കും വരെ "കരം" കൊടുക്കേണ്ടി വന്ന ജനതയുടെ ദുരവസ്ഥ കണ്ട് കണ്ണു നിറഞ്ഞ കാണികൾ "കര"ഘോഷത്തോടെ സംവിധായകൻ്റെ ടൈറ്റിൽ കണ്ടുതിയറ്റർ വിടുന്ന കാഴ്ച്ച... മലയാളത്തിന് ഒരു മാസ് നായകൻ കൂടി സിജു. വിൽസൺ...എല്ലാ നടീനടന്മാരും അവരവരുടെ വേഷങ്ങൾ ഗംഭീരമാക്കി.... നിർമ്മാതാവും, നടനുമായ ഗോകുലം ഗോപാലൻ സാറിനും മറ്റു സാങ്കേതിക പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. എടുത്ത് പറയേണ്ടത്ക്യാമറയാണ്... അത്ഭുത ദ്വീപിന് ശേഷം ഷാജിയേട്ടൻ വിനയൻ - സർ കൂട്ടുകെട്ട് ഓരോ ഫ്രയിമിലും കാണാം.... "പരിമിതികൾ ഏറെയുള്ള എന്നെ പോലും ഗജരാജ കില്ലാടി ഗജേന്ദ്രനാക്കിയ വിനയൻ - സർ -ൻ്റെ മാജിക്ക് ,വേലായുധ പണിക്കരിലും, നങ്ങേലി യിലും മാത്രമല്ല ,എല്ലാ കഥാപാത്രങ്ങളിലും കാണാം".... എന്നും വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന *വിനയൻ* സാറിൻ്റെ കിരീടത്തിൽ ഒരു പൊൻ തൂവൽ കൂടി.... മലയാളത്തിലെ മികച്ച ക്ലാസിക്ക് സിനിമകളിലേയ്ക്ക് ഒന്നുകൂടി...... പത്തൊമ്പതാം നൂറ്റാണ്ട്", എന്നാണ് ഗിന്നസ് പക്രു കുറിച്ചത്.
'ആര് വളഞ്ഞിട്ട് ആക്രമിച്ചാലും അവസാന വിജയം സത്യം പറയുന്നവന്': വിനയന് ആശംസയുമായി ഹരീഷ് പേരടി
സെപ്റ്റംബർ 8ന് തിയറ്ററുകളില്‍ എത്തിയ പത്തൊമ്പതാം നൂറ്റാണ്ട് ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മിച്ചത്. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, വിഷ്ണു വിനയൻ, ടിനിടോം, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോ. ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്. എല്ലാവരുടെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ