'രണ്ട് താരങ്ങളുടെ സിനിമയും വിജയിക്കണം, ലാഭം കിട്ടണം': തുനിവ്, വാരിസ് റിലീസിനെ കുറിച്ച് എച്ച്.വിനോദ്‌

Published : Jan 10, 2023, 08:29 AM ISTUpdated : Jan 10, 2023, 08:36 AM IST
'രണ്ട് താരങ്ങളുടെ സിനിമയും വിജയിക്കണം, ലാഭം കിട്ടണം': തുനിവ്, വാരിസ് റിലീസിനെ കുറിച്ച് എച്ച്.വിനോദ്‌

Synopsis

തുനിവും വാരിസും വിജയിക്കണം എന്നും രണ്ട് സിനിമകള്‍ക്കും ലാഭം കിട്ടണമെന്നും ആണ് തന്റെ ആ​ഗ്രഹമെന്ന് എച്ച് വിനോദ് പറഞ്ഞു.

നാളെ തമിഴ് നാട്ടിലെ രണ്ട് സൂപ്പർതാര ചിത്രങ്ങൾ റിലീസിന് ഒരുങ്ങുകയാണ്. വിജയ് നായകനായി എത്തുന്ന വാരിസും അജിത്തിന്റെ തുനിവും ആണ് ആ ചിത്രങ്ങൾ. വർഷങ്ങൾക്ക് ശേഷം ഇരുവരുടെയും സിനിമകൾ ഒരുമിച്ച് റിലീസ് ചെയ്യുന്നു എന്നത് ആരാധകരിൽ ഏറെ ആവേശം ഉളവാക്കുകയാണ്. ആര് വീഴും ആര് വാഴും എന്ന ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഈ അവസരത്തിൽ തുനിവിന്റെ സംവിധായകൻ എച്ച് വിനോദ് രണ്ട് സിനിമകളെയും കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

തുനിവും വാരിസും വിജയിക്കണം എന്നും രണ്ട് സിനിമകള്‍ക്കും ലാഭം കിട്ടണമെന്നും ആണ് തന്റെ ആ​ഗ്രഹമെന്ന് എച്ച് വിനോദ് പറഞ്ഞു. ജോലിക്ക് പോയി ജീവിക്കുന്ന സാധാരണക്കാര്‍ക്ക് കയ്യില്‍ പണം ഉണ്ടെങ്കില്‍, രണ്ട് സിനിമയും കാണണമെങ്കില്‍ പോയി കാണാം. ഏത് സിനിമ കാണണം എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകനാണെന്നും എച്ച് വിനോദ് പറയുന്നു. തുനിവിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.  

"തുനിവും വാരിസും ഒരു ദിവസം റിലീസ് ആകുന്നതിനെ കുറിച്ച് സിംപിളായി ആലോചിച്ചപ്പോള്‍ എനിക്ക് തോന്നിയത് ഇങ്ങനെയാണ്. രണ്ട് സിനിമ റിലീസ് ചെയ്യുന്നുണ്ട്. അഞ്ച് ആറ് ദിവസം ലീവ് ഉണ്ട്. രണ്ട് ആഴ്ച്ച ആ സിനിമകള്‍ തിയേറ്ററില്‍ എന്തായാലും ഉണ്ടാകും. ജോലിക്ക് പോയി ജീവിക്കുന്ന സാധാരണക്കാര്‍ക്ക് കയ്യില്‍ പണം ഉണ്ടെങ്കില്‍ രണ്ട് സിനിമയും കാണണം എങ്കില്‍ പോയി കാണാം. അല്ല ഇനി ഒരു സിനിമ കണ്ടാല്‍ മതിയെങ്കില്‍ ഏതാണ് എന്ന് തീരുമാനിച്ച് അത് കാണാം. ഇനി അതൊന്നും ഇല്ലെങ്കില്‍ സിനിമ ഒടിടിയിലും സാറ്റ്‌ലൈറ്റിലും ഒക്കെ വരും. പിന്നെ വേണമെങ്കില്‍ ഡൗണ്‍ലോഡും ചെയ്യാം. ഇതൊന്നും ആര്‍ക്കും തടയാന്‍ പറ്റില്ല. എന്നെ സംബന്ധിച്ച് രണ്ട് താരങ്ങളുടെ സിനിമയും വിജയിക്കണം. രണ്ട് പേര്‍ക്കും ലാഭം കിട്ടണം. രണ്ട് പേരുടെ ഫാന്‍സിനും സന്തോഷമാകണം", എന്നാണ് എച്ച് വിനോദ് പറഞ്ഞത്. 

ഷാജി കൈലാസിന്റെ ഹൊറര്‍ ത്രില്ലർ; വൻ തിരിച്ചുവരവിന് ഭാവന; 'ഹണ്ട്' മേക്കിം​ഗ് വീഡിയോ

നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. മഞ്ജു വാര്യർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. 'തുനിവി'ന്റെ ഓടിടി പാര്‍ട്‍ണറെയും ഇതിനകം തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. നെറ്റ്‍ഫ്ലിക്സിലാണ് ചിത്രം സ്‍ട്രീം ചെയ്യുക. ബോണി കപൂറാണ് ചിത്രത്തിന്‍റെ നിര്‍മാണം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കണ്ണിമ ചിമ്മാതെ വീക്ഷിക്കൂ..; 'വലതുവശത്തെ കള്ളൻ' പുത്തൻ അപ്ഡേറ്റ് പുറത്ത്, റിലീസ് ജനുവരി 30ന്
ഭീമനായി 'ലാലേട്ടൻ' മതിയെന്ന് ഒരുവശം, ഋഷഭ് കലക്കുമെന്ന് മറുവശം; 'രണ്ടാമൂഴ'ത്തിൽ ചേരി തിരിഞ്ഞ് സോഷ്യൽ മീഡിയ