
പാലക്കാട്: കുഞ്ചക്കോ ബോബന്‍ നായകനാകുന്ന പദ്മിനിയുടെ ചിത്രീകരണം പാലക്കാട് കൊല്ലങ്കോട് ആരംഭിച്ചു. തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ആള്‍ട്ടോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് പദ്മിനി. അപര്‍ണ്ണ ബാലമുരളിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ ബാനറില്‍ സുവിന്‍ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. കുഞ്ഞിരാമായണം എന്ന ചിത്രത്തിന്‍റെ തിരക്കഥകൃത്ത് ദീപുപ്രദീപാണ് ചിത്രത്തിന്‍റെ തിരക്കഥ. ശ്രീരാജ് രവീന്ദ്രനാണ് ചിത്രത്തിന്‍റെ സിനിമോട്ടോഗ്രഫി. ജെയ്ക്ക്സ് ബിജോയി ആണ് ചിത്രത്തിന് ഈണം നല്‍കുന്നത്.
സംസ്ഥാന അവാര്‍ഡ് അടക്കം നേടി ശ്രദ്ധേയമായ ചിത്രമാണ് സെന്ന ഹെഗ്ഡെയുടെ തിങ്കളാഴ്ച നിശ്ചയം എന്ന സിനിമ. അതേ സമയം. ന്നാ താന്‍ കേസ് കൊട് അടക്കം ശ്രദ്ധേയമായ ചിത്രങ്ങളാല്‍ ശ്രദ്ധിക്കപ്പെട്ട വര്‍ഷമായിരുന്നു കഴിഞ്ഞ തവണ കുഞ്ചക്കോ ബോബന്.
ചിത്രത്തിന്‍റെ മറ്റ് അണിയറക്കാര്‍ പ്രൊഡക്ഷൻ കൺട്രോളർ- മനോജ് പൂങ്കുന്നം, കല- ആർഷാദ്, മേക്കപ്പ്- രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം- ഗായത്രി കിഷോർ, സ്റ്റിൽസ്- ഷിജിൻ, എഡിറ്റർ- മനു, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്-ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിഞ്ഞാലക്കുട, പി.ആർ.ഒ.- എ.എസ്. ദിനേശ്.
'രജനി, ശിവരാജ്കുമാർ, മോഹൻലാൽ, പ്രതീക്ഷകൾ ഏറെ'; 'ജയിലർ' കാസ്റ്റിങ് ചർച്ചയാക്കി ട്വിറ്റർ
'ഈ വിജയം അവരുടെ കൂടെ കഠിനപ്രയത്നത്തിന്റേത്': 'മാളികപ്പുറം' ടീമിനെ പ്രശംസിച്ച് ഉണ്ണി മുകുന്ദൻ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ