
സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് എന്നും മലയാളികൾക്ക് ഹരമായിരുന്നു. ഈ കൂട്ടുകെട്ടിൽ പിറന്നത് മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ്. ഇടയ്ക്ക് വച്ച് ഇരുവരും രണ്ട് വഴി പിരിഞ്ഞെങ്കിലും ആ സൗഹൃദം എന്നും അവരിൽ നിലനിന്നിരുന്നു. ആ കൂട്ടുകെട്ടിലെ സിദ്ദിഖ് ഇനി ഇല്ല എന്നത് ഏവരുടെയും കണ്ണിനെ ഈറനണിയിക്കുക ആണ്. സിദ്ദിഖിന്‍റെ മൃതദേഹം പൊതുദർശന വേളയിൽ ഏവരുടെയും ഉള്ളലിയിച്ച കാഴ്ച ലാലിന്റെ ഓരോ ദൃശ്യങ്ങളും ആയിരുന്നു. പ്രിയ സുഹൃത്തിന്റെ ഛേദനയറ്റ ശരീരത്തിന് മുന്നിൽ ഹൃദയം തകർന്ന് നിന്ന ലാലിനെ കുറിച്ച് നടൻ ഹരീഷ് പേരടി കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
വഴി പിരിഞ്ഞിട്ടും വാക്കുകൾകൊണ്ടോ, നോട്ടങ്ങൾകൊണ്ടോ ഭാവങ്ങൾകൊണ്ടോ അവർ പരസ്പ്പരം പഴി ചാരിയില്ലെന്ന് ഹരീഷ് പേരടി കുറിക്കുന്നു. ഒരാളുടെ മരണത്തിന് മറ്റൊരാൾ കാവലിരിക്കുന്ന കാഴ്ച്ച മുഴുവൻ മലയാളികളുടെയും ഹൃദയം തകർക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. സ്വയം ഇതിഹാസമാവാതെ സൗഹൃദത്തെ ഇതിഹാസമാക്കിയവരാണ് സിദ്ദിഖും ലാലും എന്നും ഹരീഷ് പറയുന്നു.
ഹരീഷ് പേരടിയുടെ വാക്കുകൾ
സു...ഹൃത്ത് = നല്ല ഹൃദയമുള്ളവൻ..മലയാളത്തിലെ ആദ്യത്തെ ഇരട്ട സംവിധായകർ...രണ്ട് അമ്മമാർ പെറ്റിട്ടവർ..ഒന്നിച്ച് നടന്ന് സ്വപ്നങ്ങൾ തൊട്ടവർ..ജീവിതം കൊണ്ട് മനുഷ്യത്വം പഠിച്ചവർ..വഴി പിരിഞ്ഞിട്ടും വാക്കുകൾകൊണ്ടോ, നോട്ടങ്ങൾകൊണ്ടോ,ഭാവങ്ങൾകൊണ്ടോ അവർ പരസ്പ്പരം പഴി ചാരിയില്ല...ഒരാളുടെ മരണത്തിന് മറ്റൊരാൾ കാവലിരിക്കുന്ന കാഴ്ച്ച മുഴുവൻ മലയാളികളുടെയും ഹൃദയം തകർക്കുന്നു...കലയിലെ അവരുടെ ആദ്യ ചുവട് അനുകരണമായിരുന്നെങ്കിലും അവരുടെ സൗഹൃദത്തെ ആർക്കും അനുകരിക്കാൻ പറ്റില്ല...കാരണം അവരുടെ സൗഹൃദം അവരുടെത് മാത്രമായിരുന്നു...സ്വയം ഇതിഹാസമാവാതെ സൗഹൃദത്തെ ഇതിഹാസമാക്കിയവർ...സൗഹൃദത്തിന് ആർക്കും പറഞ്ഞ് കൊടുക്കാൻ പറ്റാത്ത ഉത്തരം കണ്ടെത്തിയവർ...വരും തലമുറ പഠിക്കേണ്ട വരികളില്ലാത്ത സൗഹൃദത്തിന്റെ ജീവ ചരിത്രം ...സിദ്ധിഖേട്ടാ..ലാലേട്ടാ..സൗഹൃദ സലാം...
സ്ക്രീനിൽ തീപാറിക്കാൻ രജനികാന്ത്, ഒപ്പം മോഹൻലാലും; 'ജയിലർ' നാളെ മുതൽ, റെക്കോർഡിട്ട് ചിത്രം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ