
മലയാളത്തിലെ യുവ താരങ്ങളായ ലുക്മാനും ശ്രീനാഥ് ഭാസിയും ഒന്നിച്ച ചിത്രം ആണ് 'കൊറോണ ധവാൻ'. കൊറോണ കാലത്ത് മദ്യത്തിനായുള്ള ഒരു കൂട്ടം ആളുകളുടെ പരക്കംപാച്ചിൽ പറഞ്ഞ ചിത്രം തിയറ്ററുകളിൽ ചിരിപ്പൂരം തീർക്കുകയാണ്. ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ പുറത്തുവന്നൊരു സ്നീക് പീക് ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ധർമജൻ അവതരിപ്പിച്ച സാബു മോൻ എന്ന കഥാപാത്രവും ലുക്മാനും തമ്മിലുള്ള സംഭാഷണം ആണ് വീഡിയോയിൽ ഉള്ളത്. നാളുകളായി മദ്യം കിട്ടാതിരുന്ന് കിട്ടിയപ്പോഴുള്ള സംഭാഷണവും അഭിനയ മുഹൂർത്തങ്ങളും കോർത്തിണക്കിയ വീഡിയോ ശ്രദ്ധനേടുന്നുണ്ട്.
ഓഗസ്റ്റ് നാലിനാണ് കൊറോണ ധവാൻ തിയറ്ററിൽ എത്തിയത്. നവാഗതനായ സി.സി സംവിധാനം ചെയ്തിരിക്കുന്ന കൊറോണ ധവാന്‍ ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു മുഴുനീള കോമഡി എന്‍റര്‍ടെയ്‌നറായ ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സുജയ് മോഹന്‍രാജ് ആണ്.
ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. ലുക്മാന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ക്കൊപ്പം ജോണി ആന്‍റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപാല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു.
ജെനീഷ് ജയാനന്ദനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. അരുണ്‍ പുരയ്ക്കല്‍, വിനോദ് പ്രസന്നന്‍, റെജി മാത്യൂസ് എന്നിവരാണ് കോ പ്രൊഡ്യൂസര്‍മാര്‍. സിനിമയ്ക്ക് സംഗീതമൊരുക്കിയത് റിജോ ജോസഫും പശ്ചാത്തല സംഗീതം ബിബിന്‍ അശോകുമാണ്. ജിനു പി. കെയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സിനിമയുടെ എഡിറ്റിംഗ് അജീഷ് ആനന്ദാണ്. കല കണ്ണന്‍ അതിരപ്പിള്ളി, കോസ്റ്റ്യൂം സുജിത് സി എസ് , ചമയം പ്രദീപ് ഗോപാലകൃഷ്ണന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ഹരിസുദന്‍ മേപ്പുറത്ത്, അഖില്‍ സി തിലകന്‍, ചീഫ് അസോസിയേറ്റ് ക്യാമറമാന്‍ സുജില്‍ സായി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഷൈന്‍ ഉടുമ്പന്‍ചോല, അസ്സോസിയേറ്റ് ഡയറക്ടര്‍ ലിതിന്‍ കെ. ടി, വാസുദേവന്‍ വി. യു, അസിസ്റ്റന്‍റ് ഡയറക്ടര്‍ ബേസില്‍ വര്‍ഗീസ് ജോസ്, പ്രൊഡക്ഷന്‍ മാനേജര്‍ അനസ് ഫൈസാന്‍, ശരത് പത്മനാഭന്‍, ഡിസൈന്‍സ് മാമിജോ, പബ്ലിസിറ്റി യെല്ലോ ടൂത്ത്, പിആര്‍ഒ ആതിര ദില്‍ജിത്ത്, സ്റ്റില്‍സ് വിഷ്ണു എസ് രാജൻ.
'എത്രയോ പേരുടെ പുറകെ, കാലങ്ങൾ കഴിയുമ്പോൾ അവസരം കിട്ടും, പലവാതിലുകൾ മുട്ടിയിട്ടും തുറന്നിട്ടില്ല'
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ