ചേട്ടനെ പ്രകോപിപ്പിക്കാനുള്ള എന്റെ ഏക വഴി അതാണ്; സൂര്യയെ കുറിച്ച് കാര്‍ത്തി

Web Desk   | Asianet News
Published : Apr 01, 2021, 10:33 AM IST
ചേട്ടനെ പ്രകോപിപ്പിക്കാനുള്ള എന്റെ ഏക വഴി അതാണ്; സൂര്യയെ കുറിച്ച് കാര്‍ത്തി

Synopsis

സൂര്യയെ പ്രകോപിപ്പിക്കാനുള്ള ഒരേയൊരു മാര്‍ഗം എന്താണെന്ന് ആരാധകരുമായി പങ്കുവെക്കുകയാണ് കാര്‍ത്തി. 

തെന്നിന്ത്യൻ സിനിമാസ്വാദകരുടെ പ്രിയ താര സഹോദരന്മാരാണ് സൂര്യയും അനുജന്‍ കാര്‍ത്തിയും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ തരം​ഗമാകാറുണ്ട്. സഹോദരന്‍മാര്‍ എന്നതിനേക്കാള്‍ തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും ഇരുവരും മുമ്പ് തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ ഇരുവരുടെയും കുട്ടിക്കാല ചിത്രം പങ്കുവച്ച് കാര്‍ത്തിയെഴുതിയ വരികളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.

സൂര്യയെ പ്രകോപിപ്പിക്കാനുള്ള ഒരേയൊരു മാര്‍ഗം എന്താണെന്ന് ആരാധകരുമായി പങ്കുവെക്കുകയാണ് കാര്‍ത്തി. സഹോദരന്‍ ധരിക്കുന്ന അതേ തരത്തിലുള്ള വസ്ത്രം ധരിച്ചാണ് താന്‍ സൂര്യയെ പ്രകോപിപ്പിക്കാറെന്നാണ് കാര്‍ത്തി പറയുന്നത്. ഇരുവരും ഒരുപോലെ വസ്ത്രം ധരിച്ച കുട്ടിക്കാല ഫോട്ടോയും കാര്‍ത്തി പങ്കുവെച്ചിട്ടുണ്ട്.

2007ല്‍ മികച്ച വിജയം നേടിയ പരുത്തിവീരന്‍ എന്ന സിനമയിലൂടെയാണ് കാര്‍ത്തി സിനിമ രംഗത്തേക്ക് വരുന്നത്. ശേഷം ആയിരത്തില്‍ ഒരുവന്‍, പൈയ്യ, നാന്‍ മഹാന്‍ അല്ല, സിരുതെയ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തമിഴ് സിനിമയില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കാൻ  കാര്‍ത്തിക്ക് സാധിച്ചു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം 'വെറി' മാര്‍ച്ചില്‍ തിയറ്ററുകളിലേക്ക്
4 കെ ദൃശ്യമികവില്‍ 'പറയാതെ അറിയാതെ'; 'ഉദയനാണ് താരം' റീ റിലീസ് വെള്ളിയാഴ്ച