'അതേ രംഗത്തിന്റെ ഷൂട്ട് വീണ്ടും, ഇത് മനോഹരമായ ഒരനുഭവം', ഫോട്ടോ പങ്കുവെച്ച് മീന

Published : Apr 01, 2021, 10:29 AM IST
'അതേ രംഗത്തിന്റെ ഷൂട്ട് വീണ്ടും, ഇത് മനോഹരമായ ഒരനുഭവം', ഫോട്ടോ പങ്കുവെച്ച് മീന

Synopsis

തെലുങ്കിലും മീന തന്നെയാണ് ദൃശ്യം 2വില്‍ നായികയാകുന്നത്.

മലയാളത്തില്‍ അടുത്തിട ഏറ്റവും ഹിറ്റായ ചിത്രമാണ് ദൃശ്യം 2. മോഹൻലാല്‍ നായകനായ ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗമായിരുന്നു ഇത്. ജീത്തു ജോസഫ് തന്നെയാണ് ചിത്രം സംവിധാനം ചെയ്‍തത്. സിനിമയിലെ നായിക മീന ദൃശ്യം 2 തെലുങ്കില്‍ അഭിനയിക്കുന്നതിനെ കുറിച്ച് സൂചിപ്പിക്കുന്ന കുറിപ്പാണ് ഇപോള്‍ ചര്‍ച്ച. മീന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വെങ്കിടേഷ് ആണ് തെലുങ്കില്‍ ദൃശ്യം 2വില്‍ നായകനായി എത്തുന്നത്.

ഇന്ന് ഞാൻ അതേ രംഗത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോൾ ഈ ദിവസം ഓർക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ട രംഗങ്ങൾ ഒരിക്കൽ കൂടി ചെയ്യുമ്പോഴുള്ള മനോഹരമായ അനുഭവം എന്നാണ് മീന എഴുതിയിരിക്കുന്നത്. ഒട്ടേറെ കമന്റുകളാണ് ഇതിന് ലഭിക്കുന്നത്. ലൂഡോ കളിക്കുന്ന ഒരു രംഗത്തിന്റെ ഫോട്ടോയാണ് ഇത്. മീന തന്നെയാണ് താൻ ഉള്‍പ്പടെയുള്ളവരുടെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. എന്തായാലും ഫോട്ടോയും വൻ ഹിറ്റായി മാറിയിരിക്കുകയാണ്.

ജീത്തു ജോസഫ് തന്നെയാണ് തെലുങ്കിലും സിനിമ സംവിധാനം ചെയ്യുന്നത്.

മലയാളത്തില്‍ നിന്ന് എസ്‍തറും തെലുങ്കില്‍ അഭിനയിക്കുന്നുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'അവറാച്ചൻ ആൻഡ് സൺസി'ന്റെ വിജയം; അഭിനന്ദനവുമായി പൃഥ്വിരാജും മഞ്ജുവാര്യരും സുരാജ് വെഞ്ഞാറമൂടും
'ചെറിയൊരു ലവ് ട്രാക്ക് പിടിക്കാൻ ശ്രമിച്ചു, എന്നാൽ ഭാര്യയുടെ മുഖം ഓർമ വന്നു'; വൈറലായി സുമേഷിന്റെ പ്രതികരണം