
ഹരിവരാസനം സിനിമയുടെ സംഗീതയാത്രയിൽ തെന്നിന്ത്യയിലെ പ്രശസ്ത സംഗീത ഗ്രൂപ്പായ നന്ദഗോവിന്ദം ഭജൻസും പങ്കുചേരുന്നു. ഏകദേശം 12 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിലെ ഗാനരംഗത്തിൽ അഭിനയവും ആലാപനവും സമ്മാനിച്ചുകൊണ്ട് ഹരിവരാസനം ചിത്രത്തിന്റെ ഭാഗമാകുകയാണ് നന്ദഗോവിന്ദം ഭജൻസ്. സംഗീത പ്രേമികൾക്ക് വേറിട്ട അനുഭവം സമ്മാനിക്കുന്ന ഗാനങ്ങളാണ് ഹരിവരാസനത്തിനായി ഒരുക്കിയിരിക്കുന്നത്. സംഗീതവും ഭക്തിയും ആത്മീയതയും ഒത്തുചേരുന്ന ഹരിവരാസനത്തിന്റെ സംഗീതയാത്രയ്ക്ക് കൂടുതൽ ആവേശം പകരുന്നതാണ് ചിത്രത്തിൽ നന്ദഗോവിന്ദം ഭജൻസിന്റെ പങ്കാളിത്തം. ചിത്രത്തിന്റെ മെഗാ ഓഡിയോ ലോഞ്ച് നവംബർ 27ന് കൊച്ചിയിലെ ദർബാർ ഹാൾ ഗ്രൗണ്ടിൽ ഗംഭീരമായി സംഘടിപ്പിക്കുന്നു.
സംഗീതപ്രേമികൾക്കും പൊതുജനങ്ങൾക്കും സൗജന്യ പ്രവേശനം അനുവദിക്കുന്ന ചടങ്ങിൽ ഏവർക്കും പങ്കുചേരാം. പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ചേർന്നവതരിപ്പിക്കുന്ന ചിത്രം ‘ഹരിവരാസനം’ ജനുവരി 15ന് തിയേറ്ററുകളിലെത്തും. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്തും പനോരമ സ്റ്റുഡിയോസിന്റെ ബാനറിൽ കുമാർ മംഗത് പഥക്കും അഭിഷേക് പഥക്കും ചേർന്നാണ് ‘ഹരിവരാസനം’ നിർമിക്കുന്നത്. രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഡോ. കെ. അമ്പാടിയാണ് തിരക്കഥയൊരുക്കുന്നത്. സൈജു കുറുപ്പാണ് ചിത്രത്തിൽ നായകനായെത്തുന്നത്. യോഗി ബാബു, ബേബി ഇവ, സിതാര വിജയൻ, സമ്പത്ത് രാജ് എന്നിവർക്കൊപ്പം ജോയ് മാത്യു, മണിയൻപിള്ള രാജു, ശ്യാമപ്രസാദ്, മധുപാൽ, ടി. ജി. രവി, അഭിരാം, കൃഷ്ണൻബാലകൃഷ്ണൻ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രഞ്ജിൻ രാജാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ: പ്രോജക്ട് ഡിസൈനർ – ആർ. ജയചന്ദ്രൻ, ഛായാഗ്രഹണം – സജാദ് കാക്കു, എഡിറ്റർ – അജീഷ് ഇടമൺ, പ്രൊഡക്ഷൻ കൺട്രോളർ – ശശി പൊതുവാൾ, പ്രൊഡക്ഷൻ ഡിസൈനർ – രാഖിൽ, വസ്ത്രാലങ്കാരം – സ്റ്റെഫി സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – പാർത്ഥൻ, മേക്കപ്പ് – ഹസ്സൻ വണ്ടൂർ, അസോസിയേറ്റ് ഡയറക്ടർ – പ്രിജിൻ ജെസ്സി, സ്റ്റിൽസ് – ജെഫിൻ ബിജോയ്, ഡിസൈൻ – ഇല്ലുമിനാർട്ടിസ്റ്റ്, പി.ആർ.ഒ – പ്രതീഷ് ശേഖർ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ