South Indian actresses: മൂന്ന് മുതൽ ആറ് കോടിവരെ; തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാർ

Web Desk   | Asianet News
Published : Mar 11, 2022, 04:56 PM ISTUpdated : Mar 11, 2022, 05:37 PM IST
South Indian actresses: മൂന്ന് മുതൽ ആറ് കോടിവരെ; തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാർ

Synopsis

പൂജ ഹെഗ്ഡെ, രശ്മിക മന്ദാന,കാജൽ അഗർവാൾ തുടങ്ങിയവരാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മറ്റ് നായികമാർ. 

ലച്ചിത്ര താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് അറിയാൻ പ്രേക്ഷകർക്ക് ആകാംക്ഷ ഏറെയാണ്. ഇത്തരത്തിൽ വരുന്ന വാർത്തകളെല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുമുണ്ട്. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം(South Indian actresses) വാങ്ങിക്കുന്ന നായികമാരുടെ വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. അതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് നയൻതാരയാണ്(Nayanthara). അഞ്ച് മുതൽ ആറ് കോടിവരെയാണ് നയൻതാരയുടെ പ്രതിഫലമെന്നാണ് റിപ്പോർട്ട്. 

ഫാമിലി മാന്‍ 2, പുഷ്പ എന്നിവയ്ക്ക് ശേഷം തെന്നിന്ത്യയില്‍ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നായികയായി മാറിയിരിക്കുകയാണ് സാമന്ത. മൂന്ന് കോടി രൂപയാണ് സാമന്തയുടെ പ്രതിഫലമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അല്ലു അർജുൻ നായകനായി എത്തിയ പുഷ്പയിലെ ​ഗാനരം​ഗത്തിന് മാത്രം ഒന്നരക്കോടിയോളം രൂപ സാമന്ത വാങ്ങിയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Read Also: 'വൈകാരികവും ബുദ്ധിമുട്ടേറിയതുമായിരുന്നു', പുനീത് രാജ്‍കുമാറിന് ശബ്‍ദം നല്‍കിയതിനെ കുറിച്ച് ശിവ്‍രാജ്‍കുമാര്‍

ബാഹുബലിയിലൂടെ താരമൂല്യം ഉയർന്ന അനുഷ്ക ശർമയും ഒരു ചിത്രത്തിന് മൂന്ന് കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നത്. പൂജ ഹെഗ്ഡെ, രശ്മിക മന്ദാന,കാജൽ അഗർവാൾ തുടങ്ങിയവരാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മറ്റ് നായികമാർ. 

മൈക്കിളും കൂട്ടരും വിജയകരമായ രണ്ടാം വാരത്തിലേക്ക്; നന്ദി പറഞ്ഞ് 'ഭീഷ്മപർവ്വം' ടീം

നിറഞ്ഞ സദസ്സിൽ വിജയകരമായി പ്രദർശനം തുടരുകയാണ് മമ്മൂട്ടിയുടെ(Mammootty) ഭീഷ്മപർവ്വം(Bheeshma Parvam). അമൽ നീരദ്(Amal Neerad)  സംവിധാനം ചെയ്ത ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ബോക്സ് ഓഫീസിലും ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം രണ്ടാം വാരത്തിലേക്ക് എത്തുന്ന സന്തോഷം പങ്കുവയ്ക്കുകയാണ് അണിയറ പ്രവർത്തകർ. 

സക്സസ് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. വിജയകരമായി പ്രദർശനം തുടരാൻ അവസരമൊരുക്കിയ എല്ലാവർക്കും ടീം നന്ദി അറിയിക്കുകയും ചെയ്യുന്നു. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രം​ഗത്തെത്തിയത്. അതേസമയം, റിലീസ് ദിനം മുതൽ മികച്ച ബോക്സ് ഓഫീസ് കള​ക്ഷനാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രം 50 കോടി ക്ലബിലെത്തിയ വിവരം ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരുന്നു.

Read More : 'ഈ കാലും വച്ച് ഞാന്‍ ആരെ തല്ലാനാണ്'? പ്രതികരണവുമായി ഷൈന്‍ ടോം ചാക്കോ

'ഭീഷ്‍മപര്‍വ്വം' ചിത്രം 50 കോടി ക്ലബിലെത്തിയതിന് നന്ദി പറഞ്ഞാണ് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്. മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷളായിരുന്നു. ആ പ്രതീക്ഷകള്‍ എല്ലാം ശരിവയ്‍ക്കുന്ന തരത്തിലായിരുന്നു 'ഭീഷ്‍മപര്‍വ്വം'ത്തിന്റെ ബോക്സ് ഓഫീസിലെ പ്രകടനം. സമീപകാലത്ത് മമ്മൂട്ടി ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ സ്വീകാര്യതയുമാണ് ഇത്.

മാർച്ച് മൂന്നിനാണ് ഭീഷ്മപർവ്വം തിയറ്ററുകളിൽ എത്തിയത്. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.

PREV
Read more Articles on
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ