'ഹിഗ്വിറ്റ' പേര് വിവാദം; ഫിലിം ചേമ്പർ ചര്‍ച്ചയ്ക്ക് വിളിച്ചെന്ന് അണിയറക്കാർ

Published : Dec 02, 2022, 05:40 PM IST
'ഹിഗ്വിറ്റ' പേര് വിവാദം; ഫിലിം ചേമ്പർ ചര്‍ച്ചയ്ക്ക് വിളിച്ചെന്ന് അണിയറക്കാർ

Synopsis

'ഹിഗ്വിറ്റ' എന്ന് പേരിടുന്നതിനെ ഫിലിം ചേമ്പർ വിലക്കിയിരുന്നു. എന്‍ എസ് മാധവന്‍റെ പരാതിയെ തുടര്‍ന്നായിരുന്നു ഫിലിം ചേമ്പറിന്‍റെ വിലക്ക്.

കൊച്ചി: പേര് വിവാദത്തില്‍ ഫിലിം ചേമ്പർ ചർച്ചയ്ക്ക് വിളിച്ചെന്ന് 'ഹിഗ്വിറ്റ' ചിത്രത്തിന്‍റെ അണിയറക്കാർ. വിഷയത്തിൽ വിശദീകരണം നൽകുമെന്ന് സിനിമയുടെ അണിയറക്കാര്‍ പ്രതികരിച്ചു. 'ഹിഗ്വിറ്റ' എന്ന് പേരിടുന്നതിനെ ഫിലിം ചേമ്പർ വിലക്കിയിരുന്നു. എന്‍ എസ് മാധവന്‍റെ പരാതിയെ തുടര്‍ന്നായിരുന്നു ഫിലിം ചേമ്പറിന്‍റെ വിലക്ക്.

അതേസമയം, വിവാദത്തിൽ നിയമനടപടിക്ക് ഒരുങ്ങുകയാണ് 'ഹിഗ്വിറ്റ' സിനിമയുടെ അണിയറ പ്രവർത്തകർ. അഭിഭാഷകരെ കണ്ട് വിഷയത്തിൽ നിയമപദേശം തേടി. സിനിമയ്ക്ക് ഹിഗ്വിറ്റ പേര് വിലക്കിയ ഫിലിം ചേമ്പർ എൻ. എസ് മാധവനിൽ നിന്ന് അനുമതി വാങ്ങിക്കാൻ നിർദേശം നൽകിയതിനെ തുടർന്നാണ് അണിയറ പ്രവർത്തകർ നിയമനടപടിക്ക് ഒരുങ്ങുന്നത്. മൂന്ന് വർഷം മുമ്പ് പണം അടച്ച് പേര് ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തിരുന്നു. കാലാവധി കഴിഞ്ഞതിനാൽ  വീണ്ടും രജിസ്റ്റർ ചെയ്തു. ഇക്കാര്യങ്ങൾ ഫിലിം ചേംബറിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കും. തീരുമാനമായില്ലെങ്കിൽ കോടതിയെ സമീപിക്കാനും ആലോചനയുണ്ട്. 

Also Read: സിനിമയ്ക്ക് 'ഹിഗ്വിറ്റ' എന്ന പേര് വേണ്ട; വിലക്കി ഫിലിം ചേമ്പർ

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹ്വിഗിറ്റ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. ഹേമന്ത് ജി.നായർ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും. സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറക്കിയതിന് പിന്നാലെയാണ് എന്‍ എസ് മാധവന്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയത്. ഹിഗ്വിറ്റ എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിനുമേൽ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദു:ഖകരമാണെന്നാണ് എൻ എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചത്.

അതേസമയം, ഹ്വിഗിറ്റ എന്ന സിനിമയക്ക് എൻഎസ് മാധവന്‍റെ പുസ്തകവുമായി ഒരു ബന്ധവുമില്ലെന്ന് ഹ്വിഗിറ്റ ചിത്രത്തിന്‍റെ സംവിധായകൻ ഹേമന്ത് ജി നായർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  പൊളിറ്റിക്കൽ ത്രില്ലറായ സിനിമയുടെ കഥയിൽ പ്രതീകമെന്ന നിലയിലാണ് ഈ പേരിട്ടത്. താൻ ഏറെ ബഹുമാനിക്കുന്ന എഴുത്തുകാരനാണ്  എൻഎസ് മാധവനെന്നും അദ്ദേഹത്തെ നേരിൽ കാണാൻ ശ്രമിക്കുമെന്നും ഹേമന്ത് പറഞ്ഞു. 2019 ൽ ചിത്രീകരണം തുടങ്ങിയ ചിത്രം  ഈ മാസം അവസാനത്തോടെ റിലീസിന് തയ്യാറെടുക്കുകയാണ്. 

Also Read: സിനിമയുടെ പേര് 'ഹിഗ്വിറ്റ'; ദുഃഖകരമെന്ന് എൻ എസ് മാധവൻ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്