Asianet News MalayalamAsianet News Malayalam

സിനിമയ്ക്ക് 'ഹിഗ്വിറ്റ' എന്ന പേര് വേണ്ട; വിലക്കി ഫിലിം ചേമ്പർ

ഹിഗ്വിറ്റ പ്രശസ്തമായ ചെറുകഥയാണ്. സിനിമയുടെ പേരിന് മാത്രമാണ് വിലക്കെന്നും ചേമ്പർ വ്യക്തമാക്കി. 

Film Chamber does not want the name Higuita for the film
Author
First Published Dec 2, 2022, 9:52 AM IST

കൊച്ചി: 'ഹിഗ്വിറ്റ' എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ നടപിടയെടുത്ത് ഫിലിം ചേമ്പർ. സിനിമയ്ക്ക് ഹിഗ്വിറ്റ പേര് വിലക്കിയ ഫിലിം ചേമ്പർ എൻ. എസ് മാധവനിൽ നിന്ന് അനുമതി വാങ്ങിക്കാൻ നിർദേശം നൽകി. ഹിഗ്വിറ്റ പ്രശസ്തമായ ചെറുകഥയാണ്. സിനിമയുടെ പേരിന് മാത്രമാണ് വിലക്കെന്നും ചേമ്പർ വ്യക്തമാക്കി. എന്നാല്‍ വിലക്കിനെ കുറിച്ച് അറിയില്ലെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നത്. 

ഫിലിം ചേമ്പറിന് നന്ദി പറഞ്ഞ് എൻ എസ് മാധവന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. "ഹിഗ്വിറ്റ എന്ന പേര് സിനിമയ്ക്ക് ഉപയോഗിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന് സൗകര്യമൊരുക്കിയ കേരള ഫിലിം ചേമ്പറിനോട് ഞാൻ നന്ദിയുള്ളവനാണ്. എല്ലാ പിന്തുണയ്ക്കും നന്ദി. യുവസംവിധായകൻ ഹേമന്ത് നായർക്കും അദ്ദേഹത്തിന്റെ സിനിമയ്ക്കും വിജയാശംസകൾ നേരുന്നു. സുരാജ്-ധ്യാൻ ചിത്രം കാണാൻ ആളുകൾ ഒഴുകട്ടെ", എന്നാണ് എൻ എസ് മാധവൻ ട്വീറ്റ് ചെയ്തത്. 

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹ്വിഗിറ്റ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. രാഷ്ട്രീയക്കാരനായ സുരാജ് വെഞ്ഞാറമൂടിന്‍റെ കഥാപാത്രമായിരുന്നു പോസ്റ്ററില്‍ ഇതിന് പിന്നാലെയാണ് എന്‍ എസ് മാധവന്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയത്. ഹിഗ്വിറ്റ എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിനുമേൽ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദു:ഖകരമാണെന്ന് എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തു. 

 'മലയാള സിനിമ എക്കാലവും എഴുത്തുകാരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ. അനേകം തലമുറകൾ അവരുടെ സ്‌കൂൾ തലത്തിൽ പഠിച്ച എന്റെ കഥയുടെ തലക്കെട്ടിൽ എനിക്കുള്ള അവകാശം മറികടന്നുകൊണ്ട് ഒരു സിനിമ ഇറങ്ങുന്നു. ഒരു ഭാഷയിലെയും ഒരു എഴുത്തുകാരനും എന്റെയത്ര ക്ഷമിച്ചിരിക്കില്ല. എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് ഇത്രയേ പറയാനുള്ളൂ, ഇത് ദു:ഖകരമാണ്', എന്നായിരുന്നു എൻ.എസ് മാധവന്‍റെ ട്വീറ്റ്.

കുറച്ചുനാൾ സിനിമയ്ക്ക് ഇടവേള, സുൽഫത്തിനൊപ്പം ഓസ്ട്രേലിയയിലേക്ക് പറന്ന് മമ്മൂട്ടി

അതേസമയം, ഹ്വിഗിറ്റ എന്ന സിനിമയക്ക് എൻഎസ് മാധവന്‍റെ പുസ്തകവുമായി ഒരു ബന്ധവുമില്ലെന്ന് ഹ്വിഗിറ്റ ചിത്രത്തിന്‍റെ സംവിധായകൻ ഹേമന്ത് ജി നായർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  പൊളിറ്റിക്കൽ ത്രില്ലറായ സിനിമയുടെ കഥയിൽ പ്രതീകമെന്ന നിലയിലാണ് ഈ പേരിട്ടത്. താൻ ഏറെ ബഹുമാനിക്കുന്ന എഴുത്തുകാരനാണ്  എൻഎസ് മാധവനെന്നും അദ്ദേഹത്തെ നേരിൽ കാണാൻ ശ്രമിക്കുമെന്നും ഹേമന്ത് പറഞ്ഞു. 2019 ൽ ചിത്രീകരണം തുടങ്ങിയ ചിത്രം  ഈ മാസം അവസാനത്തോടെ റിലീസിന് തയ്യാറെടുക്കുകയാണ്. 

Follow Us:
Download App:
  • android
  • ios