ഏഴു രാജ്യങ്ങളില്‍ നമ്പര്‍ വണ്‍, 23 രാജ്യങ്ങളിൽ ടോപ്പ് 10 ലിസ്റ്റില്‍ : ഒടിടിയിലും നാനിയുടെ ഹിറ്റ് 3 ഹിറ്റ് !

Published : Jun 01, 2025, 03:33 PM IST
ഏഴു രാജ്യങ്ങളില്‍ നമ്പര്‍ വണ്‍,  23 രാജ്യങ്ങളിൽ ടോപ്പ് 10 ലിസ്റ്റില്‍ : ഒടിടിയിലും നാനിയുടെ ഹിറ്റ് 3  ഹിറ്റ് !

Synopsis

നാനി നായകനായ ഹിറ്റ് 3 ഒടിടി പ്ലാറ്റ്‌ഫോമുകളിൽ വൻ വിജയം നേടുന്നു. നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ച ചിത്രം ഇന്ത്യ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തെത്തി. 

ഹൈദരാബാദ്: നാച്ചുറൽ സ്റ്റാർ നാനി വീണ്ടും ഒടിടിയില്‍ നേട്ടം കൊയ്യുന്നു. സൈലേഷ് കൊളാനു സംവിധാനം ചെയ്ത ഹിറ്റ് 3 ദ തേര്‍ഡ് കേസ്, രാജ്യവ്യാപകമായി ഒടിടി പ്രേക്ഷകരെ ആകർഷിക്കുന്നു എന്നാണ് വിവരം. മെയ് 30 ന് നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ച  ചിത്രം ഒന്നിലധികം ഇന്ത്യൻ ഭാഷകളിൽ സ്ട്രീം ചെയ്യുന്നുണ്ട്. 

സിനിമ ഇറങ്ങിയ നിമിഷം മുതൽ തന്നെ ചിത്രം ഒടിടിയില്‍ തരംഗം ഉണ്ടാക്കുന്നു എന്നാണ് വിവരം. അത് ചാർട്ടുകളിൽ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. നെറ്റ്ഫ്ലിക്സ് ഇന്ത്യയിലെ ഒന്നാം സ്ഥാനത്തേക്ക് ചിത്രം എത്തി. സൂര്യയുടെ റെട്രോയെ മറികടന്നാണ് ഈ നേട്ടം. റെട്രോ രണ്ടാം സ്ഥാനത്താണ്.

ഇന്ത്യ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിൽ  ഹിറ്റ് 3 നിലവിൽ ഒന്നാം സ്ഥാനത്താണ്. കൂടാതെ 23 രാജ്യങ്ങളിൽ ആദ്യ 10 പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ആഭ്യന്തര പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ചിത്രം അതിവേഗം ട്രെന്‍റിംഗ് ആകുന്നുണ്ട്. അതിന്‍റെ പ്രതികരണം ചിത്രത്തിന് എക്സിലും മറ്റും ലഭിക്കുന്നുണ്ട്. അടുത്തതായി ആഗോള ട്രെൻഡിംഗ് പട്ടികയിൽ ഹിറ്റ് 3ക്ക് സ്ഥാനം നേടാൻ കഴിയുമോ എന്നതാണ് ഇപ്പോൾ എല്ലാവരുടെയും കണ്ണുകൾ.

ശ്രീനിധി ഷെട്ടി നായികയായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ റാവു രമേശ്, കൊമലീ പ്രസാദ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നാനി, പ്രശാന്തി തിപിർനേനി എന്നിവരാണ് നിര്‍മ്മാതാക്കള്‍. മിക്കി ജെ. മേയറുടെ സംഗീതം ചിത്രത്തിന് ഗുണം ചെയ്യുന്നുണ്ട്. അതേ സമയം ചിത്രത്തില്‍ സര്‍പ്രൈസ് ക്യാമിയോയായി നടന്‍ കാര്‍ത്തി അവസാനം എത്തുന്നുണ്ട്. ഹിറ്റ് 4 ഫോര്‍ത്ത് കേസില്‍ കാര്‍ത്തിയും എസിപി വീരപ്പനാണ് നായകനായി എത്തുന്നത്. 

അതേ സമയം ബോക്സോഫീസിലും നാനി ചിത്രം മികച്ച പ്രതികരണം സൃഷ്ടിച്ചിരുന്നു. ആദ്യ വാരാന്ത്യത്തില്‍ നിന്ന് തന്നെ നൂറു കോടി ക്ലബിലെത്തി ചരിത്രം കുറിച്ച നാനി ചിത്രം  കേരളത്തിലും മോശമല്ലാത്ത  പ്രതികരണവും കളക്ഷനുമാണ് നേടിയത്ത്. 

നൂറു കോടി ക്ലബ്ബിൽ  ഇടം നേടിയ നാനിയുടെ മൂന്നാമത്തെ ചിത്രമായി മാറിയ ഹിറ്റ് 3,  ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന നാനി ചിത്രം കൂടിയായി മാറിയിരുന്നു. ഇന്ത്യക്ക് പുറമെ വിദേശത്തും ഗംഭീര ബോക്സ് ഓഫീസ്  പ്രകടനം നടത്തി കൊണ്ടിരിക്കുന്ന ചിത്രം വിദേശത്തു നിന്ന് 2 മില്യൺ ഡോളർ ഗ്രോസ് നേടുന്ന മൂന്നാമത്തെ നാനി ചിത്രമാണ്. ആദ്യ ആഴ്ച കൊണ്ട് തന്നെ മുടക്കു മുതലും ലാഭവും സ്വന്തമാക്കിയാണ് ചിത്രം രണ്ടാം വാരത്തിലേക്ക് കുതിച്ചത്. ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ആണ് ഈ ചിത്രത്തിന്റെ വിജയത്തോടെ നാനി നേടിയത്.

PREV
Read more Articles on
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ