'ഹോട്ടല്‍ മുംബൈ' മനുഷ്യത്വത്തിന്റെ മൂല്യം എന്നെ പഠിപ്പിച്ചു: അനുപം ഖേര്‍

Published : Oct 22, 2019, 07:34 PM ISTUpdated : Oct 23, 2019, 12:53 PM IST
'ഹോട്ടല്‍ മുംബൈ' മനുഷ്യത്വത്തിന്റെ മൂല്യം എന്നെ പഠിപ്പിച്ചു: അനുപം ഖേര്‍

Synopsis

ദേവ് പട്ടേല്‍ നായകനായി എത്തുന്ന സിനിമയാണ് ഹോട്ടല്‍ മുംബൈ.

മുതിര്‍ന്ന നടൻ അനുപം ഖേര്‍ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായി എത്തുന്ന പുതിയ ചിത്രമാണ് ഹോട്ടല്‍ മുംബൈ. അനുപം ഖേറിന്റെ അഞ്ചൂറ്റിയൊന്നാമത് ചിത്രം കൂടിയാണ് ഹോട്ടല്‍ മുംബൈ. ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്‍ക്കുകയാണ് അനുപം ഖേര്‍.

യഥാര്‍ഥ ജീവിതത്തിലെ നായകൻമാരെ ആഘോഷിക്കുകയാണ് ഹോട്ടല്‍ മുംബൈ എന്ന് അനുപം ഖേര്‍ പറയുന്നു. മനുഷ്യത്വത്തിന്റെ മൂല്യത്തെ കുറിച്ച് സിനിമ എന്നെ പഠിപ്പിച്ചു. സ്വന്തം  ധീരത കൊണ്ട് തടസ്സങ്ങളെ മറികടന്നവരാണ് ഹോട്ടല്‍ മുംബൈയിലെ കഥാപാത്രങ്ങളില്‍ ചിലര്‍. നിങ്ങള്‍ക്കും അത്തരം സാഹചര്യങ്ങളില്‍ സ്വന്തം ധീരത വ്യക്തമാകും.  ഒരു അഭിനേതാവ് എന്ന നിലയില്‍ യഥാര്‍ഥ ജീവിതത്തിലെ നായകന്‍മാരെയും മുൻനിരയില്‍ കൊണ്ടുവരേണ്ടതുണ്ട്- അനുപം ഖേര്‍ പറയുന്നു. ദേവ് പട്ടേല്‍ നായകനാകുന്ന ചിത്രം അടുത്തമാസം 22നാണ് റിലീസ് ചെയ്യുക. ഭീകരാക്രമണത്തിനെതിരെയുള്ള പ്രമേയവുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. 2008ല്‍ മുംബൈ താജ് ഹോട്ടലില്‍ ഭീകരര്‍ നടത്തിയ ആക്രമണമാണ് ചിത്രത്തില്‍ പ്രധാന പരാമര്‍ശ വിഷയമാകുക. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി