'ഒരു കാരണവുമില്ലാതെ നൃത്തം ചെയ്യുന്ന ആളുകൾക്കൊപ്പമുണ്ടാകണം', വീഡിയോയുമായി ഹൃത്വിക് റോഷൻ

Web Desk   | Asianet News
Published : Jul 13, 2021, 09:06 PM IST
'ഒരു കാരണവുമില്ലാതെ നൃത്തം ചെയ്യുന്ന ആളുകൾക്കൊപ്പമുണ്ടാകണം', വീഡിയോയുമായി ഹൃത്വിക് റോഷൻ

Synopsis

ഹൃത്വിക് റോഷൻ പങ്കുവെച്ച വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.

ഡാൻസ് ചെയ്യാൻ ഹൃത്വിക് റോഷനുള്ള താല്‍പര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഒട്ടേറെ സിനിമകളില്‍ ഹൃത്വിക് റോഷന്റെ ഡാൻസ് നമ്മള്‍ കണ്ടതാണ്. ഹൃത്വിക് റോഷന്റേതായി ഒട്ടേറെ ഹിറ്റ് ഡാൻസുകളുമുണ്ട്. ഇപോഴിതാ ഹൃത്വിക് റോഷൻ പങ്കുവെച്ച ഒരു വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.

ഹൃത്വിക് റോഷന്റെ മനോഹരമായ ചില നൃത്ത ചലനങ്ങളാണ് വീഡിയോയിലുള്ളത്. മൂണ്‍വാക്ക് ഡാൻ ചെയ്യുന്നതും കാണാം. എന്റെ ഡാൻസ് ഡേ എന്നാണ് അവസാനം എഴുതി കാണിക്കുന്നത്. ഒരു കാരണവുമില്ലാതെ നൃത്തം ചെയ്യാൻ കഴിയുന്ന ആളുകൾക്കൊപ്പമുണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും ഹൃത്വിക് റോഷൻ എഴുതുന്നു.

കഹോ നാ പ്യാര്‍ ഹെ എന്ന സിനിമയില്‍ നായകനായി എത്തിയാണ് ഹൃത്വിക് റോഷൻ എല്ലാവരുടെയും മനംകവരുന്നത്.

നായകനായുള്ള ആദ്യ ചിത്രത്തില്‍ തന്നെ മനോഹരമായ ഡാൻസായിരുന്നു ഹൃത്വിക് റോഷന്റേത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍