
മിനിസ്‍ക്രീൻ പ്രേക്ഷകരുടെ ഇഷ്‍ട താരങ്ങളിലൊരാളാണ് ആരാധകർ അനുക്കുട്ടി എന്നു സ്നേഹത്തോടെ വിളിക്കുന്ന അനുമോള്‍. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അനുമോള്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്റ്റാര്‍ മാജിക് എന്ന ടെലിവിഷൻ ഷോയിലൂടെയും പ്രശസ്‍തയായി. ബിഗ്ബോസ് കപ്പ് നേടിയതോടെ അനുമോളുടെ പ്രശസ്തി വീണ്ടും ഇരട്ടിച്ചു. അടുത്തിടെയായിരുന്നു തമിഴ്നാട് സ്വദേശി ഭുവനേഷുമായുള്ള അനുമോളുടെ വിവാഹം. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇരുവരും. ഭുവനേഷിന്റെ യൂട്യൂബ് ചാനലിലാണ് പുതിയ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഭുവനേഷിന്റെ ജോലിയെക്കുറിച്ചും അനുമോളിൽ കണ്ട പ്രത്യേകതകളെക്കുറിച്ചുമൊക്കെ വീഡിയോയിൽ സംസാരിക്കുന്നുണ്ട്.
''അനുമോളെ ഞാന്‍ ആദ്യമായി കാണുമ്പോള്‍ ബിഗ് ബോസിൽ മൽസരിച്ചതാണെന്നോ നടിയാണെന്നോ ഒന്നും അറിയില്ലായിരുന്നു. സ്റ്റാര്‍ മാജിക്, സ്റ്റാര്‍ മാജിക് എന്ന് പറയുന്നുണ്ട് എങ്കിലും അതൊരു ടിവി ചാനലാണ് എന്നാണ് കരുതിയത്. കല്യാണം കഴിക്കുന്നത് വരെ അനുമോൾ ഇത്രത്തോളം പ്രശസ്തയാണെന്നു പോലും എനിക്കറിയില്ലായിരുന്നു. വലിയ സ്റ്റാറാണ് എന്ന തോന്നല്‍ ഒരിക്കലും അനുവിനോട് ഇടപഴകുമ്പോള്‍ തോന്നിയിട്ടുമില്ല. അനുമോളുടെ പ്രശസ്തി എത്രത്തോളം വലുതാണെന്ന് മനസിലായത് വിവാഹം കഴിഞ്ഞ ദിവസമാണ്. ഒറ്റയടിക്ക് എന്റെ യൂട്യൂബില്‍ ഒന്നര ലക്ഷത്തോളം ഫോളോവേഴ്‌സ് വന്നു. ഞങ്ങളുടെ റിലേഷന്‍ഷിപ്പില്‍ ഫോളോവേഴ്‌സ്, സോഷ്യല്‍ മീഡിയ, പ്രശസ്തി ഇതൊന്നും ഉള്ളിലേക്ക് കൊണ്ടു വന്നിട്ടേ ഉണ്ടായിരുന്നില്ല. നല്ലൊരു ആര്‍ട്ടിസ്റ്റാണ് എന്ന് മനസിലാക്കിയത് പോലും വിവാഹത്തിന് ശേഷമാണ്. വലിയൊരു ആര്‍ട്ടിസ്റ്റാണ്, അതിലൂടെ എനിക്കും പ്രശസ്തി ഉണ്ടാകും എന്ന് ചിന്തിച്ചിട്ടു പോലുമില്ല. എന്റെ സ്‌റ്റോറി ഷെയര്‍ ചെയ്യണം എന്നൊക്കെയുള്ള ആവശ്യം ഒരിക്കലും ഞാന്‍ അനുവിനോട് പറഞ്ഞിട്ടില്ല'', എന്ന് ഭുവനേഷ് പറയുന്നു.
''ആരെങ്കിലും എനിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ വരുമ്പോഴും ഭുവനേഷ് അത്ഭുതത്തോടെയൊന്നും നോക്കി നിന്നിട്ടില്ല. ഇനി എത്ര വലിയ സ്റ്റാറാണെങ്കിലും എനിക്ക് നീ അനുമോള്‍ തന്നെയാണ് എന്നാണ് ഭുവന്‍ പറഞ്ഞിട്ടുള്ളത്'', എന്നായിരുന്നു അനുവിന്റെ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ