ബോളിവുഡില്‍ പ്രിയദര്‍ശന്റെ ഹൈവാൻ, നേടിയത് എത്ര?, കണക്കുകള്‍ പുറത്ത്

Published : Sep 15, 2026, 02:09 PM IST
Haiwaan

Synopsis

പ്രിയദര്‍ശന്റെ ഹൈവാൻ നേടിയതിന്റെ കണക്കുകള്‍.

അക്ഷയ് കുമാർ, സെയ്‍ഫ് അലി ഖാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ ഒരുക്കിയ ചിത്രമാണ് "ഹൈവാൻ". 2026 സെപ്റ്റംബർ 11നാണ് ചിത്രം ആഗോള റിലീസായി എത്തിയത് ചിത്രത്തിന്റെ തിരക്കഥ രചിച്ചതും പ്രിയദർശൻ തന്നെയാണ്.ചിത്രം ആഗോളതലത്തില്‍ ആകെ 13 കോടിയാണ് നേടിയിരിക്കുന്നത്.

സെയ്ഫ് അലി ഖാൻ അന്ധനായ നായക കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ വില്ലനായി എത്തുന്നത് സൂപ്പർതാരം അക്ഷയ് കുമാർ ആണ്. ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും, പ്രിയദർശൻ ചിത്രങ്ങളുടെ ഹൈലൈറ്റ് ആയ ചടുലതയാർന്ന ദൃശ്യങ്ങളുമാണ് ഹൈവാന്റെ ആകര്‍ഷണങ്ങള്‍. കെ വി എൻ പ്രൊഡക്ഷൻസ്, തെസ്‌പിയൻ ഫിലിംസ് എന്നിവയുടെ ബാനറുകളിൽ വെങ്കട് കെ നാരായണ, ശൈലജ ദേശായി ഫെൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ എന്നിവരെ, ഇതുവരെ കാണാത്ത രീതിയിലാണ് പ്രിയദർശൻ പ്രേക്ഷകരുടെ മുന്നിലെത്തിത്തിച്ചിരിക്കുന്നത്. വമ്പൻ സസ്‌പെൻസും ഡ്രാമയും കോർത്തിണക്കിയാണ് പ്രിയദർശൻ ഈ എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലർ ചിത്രം ഒരുക്കിയിരിക്കുന്നത്. സയ്യാമി ഖേർ, ശ്രിയ പിൽഗാവോങ്കർ, ബൊമൻ ഇറാനി, രാജ്പാൽ യാദവ്, ശരീബ്‌ ഹാഷ്മി, രാജേഷ് ശർമ്മ, പഹൽ ചൗധരി, മനോജ് ജോഷി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തിൽ ചിത്രീകരണം ആരംഭിച്ച "ഹൈവാൻ", കൊച്ചി, വാഗമൺ, ഊട്ടി, മുംബൈ എന്നിവിടങ്ങളിൽ ആയാണ് പൂർത്തീകരിച്ചത്.

അക്ഷയ് കുമാറിനൊപ്പം ഒട്ടേറെ സൂപ്പർ ഹിറ്റുകൾ ബോളിവുഡിൽ ഒരുക്കിയിട്ടുള്ള പ്രിയദർശൻ ആദ്യമായാണ് സെയ്‍ഫ് അലി ഖാനുമായി ഒരു ചിത്രത്തിൽ ഒന്നിക്കുന്നത്. സാബു സിറിൾ ആണ് ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. പ്രിയദർശൻ, അക്ഷയ് കുമാർ, സെയ്‍ഫ് അലിഖാൻ, സാബു സിറിൾ എന്നീ നാല് ദേശീയ പുരസ്കാര ജേതാക്കൾ ഒന്നിക്കുന്നു എന്നതും ഹൈവാന്റെ ഹൈലൈറ്റ് ആണ്. നിർമ്മാണം- വെങ്കട്ട് കെ. നാരായണ, ശൈലജ ദേശായി ഫെൻ, തിരക്കഥ- പ്രിയദർശൻ, അഭിലാഷ് നായർ, രോഹൻ ശങ്കർ, പ്രൊഡക്ഷൻ ഡിസൈനർ- സാബു സിറിൽ, കോ-ഡയറക്ടർ- അഭിലാഷ് നായർ, ഛായാഗ്രഹണം - ദിവാകർ മണി, സംഗീതം - പ്രീതം, സംഭാഷണങ്ങൾ- രോഹൻ ശങ്കർ, അസോസിയേറ്റ് പ്രൊഡ്യൂസർമാർ- പൂജ ഷാ, ധവാൽ ജതാനിയ, ആക്ഷൻ ഡയറക്ടർമാർ- സ്റ്റണ്ട് സിൽവ, രവി ത്യാഗരാജൻ, എഡിറ്റർ- അയ്യപ്പൻ നായർ M.S., കോസ്റ്റും ഡിസൈനർമാർ- വി. സായ് ബാബു, കോമൾ ഷഹാനി മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ- സിദ്ധാർത്ഥ് പ്രിയദർശൻ, കാസ്റ്റിംഗ് ഡയറക്ടർ- അമർബീർ ബജ്വ, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സെൻസർ പൂർത്തിയാക്കി U/A 16+ സർട്ടിഫിക്കറ്റുമായി "ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ"; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം സെപ്റ്റംബർ 18ന്
പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ 28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്