
ഇന്ത്യന്‍ സിനിമയില്‍ എക്കാലവും ബിഗ് സ്കെയില്‍ വിസ്മയങ്ങള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ഷങ്കര്‍. എന്നാല്‍ അദ്ദേഹത്തിന് അത്ര നല്ല സമയമല്ല ഇപ്പോള്‍. കമല്‍ ഹാസന്‍ നായകനായ ഇന്ത്യന്‍ 2 വലിയ പരാജയത്തെ നേരിടേണ്ടിവന്നിരുന്നു. ഏറ്റവുമൊടുവില്‍ തെലുങ്കില്‍ നിന്ന് സംക്രാന്തി റിലീസ് ആയി എത്തിയ ഗെയിം ചേഞ്ചറിനും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. രാം ചരണ്‍ നായകനായ ചിത്രം ബോക്സ് ഓഫീസിലും പ്രതീക്ഷിച്ചതുപോലെ നേട്ടം ഉണ്ടാക്കുന്നില്ല. സോഷ്യല്‍ മീഡിയയിലെ അഭിപ്രായങ്ങള്‍ താന്‍ ശ്രദ്ധിക്കാറില്ലെന്നും നേരിട്ട് കേട്ടതൊക്കെ നല്ല റിവ്യൂസ് ആണെന്നും ഷങ്കര്‍ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ മറ്റൊരു അഭിമുഖവും ശ്രദ്ധ നേടുകയാണ്.
ഗെയിം ചേഞ്ചര്‍ ഇനിയും നന്നാക്കാമായിരുന്നുവെന്ന് തോന്നുന്നുണ്ടെന്ന് ബിഹൈന്‍ഡ്‍വുഡ്‍സിന് നല്‍കിയ അഭിമുഖത്തില്‍ ഒരു ചോദ്യത്തിന് ഉത്തരമായി ഷങ്കര്‍ പറഞ്ഞു- "സംവിധായകര്‍ക്ക് ചെയ്യുന്ന സിനിമകളില്‍ പൂര്‍ണ്ണ തൃപ്തി ഉണ്ടാവണമെന്നില്ല. എന്നെ സംബന്ധിച്ചും അങ്ങനെ തന്നെ. ഗെയിം ചേഞ്ചര്‍ ഇനിയും നന്നായി ചെയ്യാമായിരുന്നു എന്ന തോന്നല്‍ ഉണ്ട്. ട്രിം ചെയ്തപ്പോള്‍ ഒരുപാട് നല്ല കാര്യങ്ങള്‍ മിസ് ആയി പോയിട്ടുണ്ട്. പക്ഷേ അവയെല്ലാം സിനിമയില്‍ ഉള്‍ക്കൊള്ളിക്കാന്‍ പ്രയാസമായിരുന്നു. കഥ അത്രയും വലുതായിരുന്നു. സിനിമയുടെ ആകെ ദൈര്‍ഘ്യം അഞ്ച് മണിക്കൂറിന് മുകളില്‍ ആയിരുന്നു. കല്ലില്‍ നിന്ന് ഒരു ശില്‍പം ഉണ്ടാക്കുന്നതുപോലെയായിരുന്നു അത്", ഷങ്കര്‍ പറയുന്നു.
രാം ചരണ്‍ നായകനായ ചിത്രം പൊളിറ്റിക്കല്‍ ആക്ഷന്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. വിവേക് വേല്‍മുരുകന്‍ ആണ് ചിത്രത്തിന്‍റെ രചന. കാര്‍ത്തിക് സുബ്ബരാജിന്‍റേതാണ് കഥ. കിയാര അദ്വാനിയാണ് നായിക. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ആണ് നിര്‍മ്മാണം. സംഗീതം തമന്‍ എസ്.
ALSO READ : സന്തോഷ് കീഴാറ്റൂര്‍ പ്രധാന താരം; '1098' ട്രെയ്‍ലര്‍ പുറത്തെത്തി