
കാസർകോട്: മദ്യപിച്ച് വാഹനം ഓടിച്ച് പൊലീസ് പിടിച്ചതിൽ വിശദീകരണവുമായി ഇൻഫ്ലുവൻസർ ഹെലൻ ഓഫ് സ്പാർട്ട എന്ന എസ്.ആർ. ധന്യ. മദ്യപിച്ച് വാഹനം ഓടിച്ച് പൊലീസ് പിടിച്ചതിൽ വിശദീകരണവുമായി ധന്യ രംഗത്തെത്തി. ബിയർ കഴിച്ചാണ് വാഹനം ഓടിച്ചത്. എൻ്റെ ഭാഗത്ത് നിന്ന് വന്ന തെറ്റാണത്. മദ്യപിച്ച് വാഹനം ഓടിക്കാൻ പാടില്ലായിരുന്നു. വീഡിയോ മറ്റുള്ളവർ എടുക്കേണ്ട എന്ന് കരുതിയാണ് പൊലീസ് കൈ കാണിച്ചതിൽ വാഹനം നിർത്താതിരുന്നതെന്നും അവർ പറഞ്ഞു.
കാസർകോട് അണങ്കൂരിൽ വെച്ചാണ് ഇവർ പിടിയിലായത്. വാഹന പരിശോധനയ്ക്കായി പൊലീസ് കൈ കാണിച്ചപ്പോൾ കാർ നിർത്താതെ അമിത വേഗത്തിൽ ഓടിച്ച് പോവുകയായിരുന്നു. കാറിനെ പിന്തുടർന്നെത്തിയാണ് പൊലീസ് ഇവരെ പിടികൂടിയത്. ബന്തിയോട് ഭഗവതി നഗറിൽ വെച്ചാണ് പൊലീസ് ധന്യയെ പിടികൂടിയത്. പിന്നീടുള്ള പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു.
പ്രമുഖയായ യുട്യൂബറാണ് ഹെലൻ ഓഫ് സ്പാർട്ട എന്ന എസ്ആർ ധന്യ. നാഷണൽ ഹൈവേ 66ൽ റോഡിന് നടുവിലായി വാഹനം നിർത്തിയിടുകയും ഇതുകണ്ട് പൊലീസ് എത്തിയപ്പോൾ അമിത വേഗത്തിൽ വാഹനം ഓടിച്ചുപോകുകയും ചെയ്തതായാണ് എഫ്ഐആറിൽ പറയുന്നു. പിന്തുടർന്നെത്തിയ പൊലീസ് ബന്തിയോട് ഭഗവതി നഗറിൽ വെച്ചാണ് ഇവരെ പിടികൂടിയത്. പരിശോധനയിൽ മദ്യപിച്ചാണ് ധന്യ വാഹനമോടിച്ചതെന്ന് തെളിഞ്ഞു. പിഴ ഈടാക്കിയ ശേഷം വിട്ടയച്ചെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ