'തറയിലായിരുന്നു കിടന്നിരുന്നത്, ജയിലിൽ വച്ച് മരിക്കാനായി പ്രാര്‍ത്ഥിച്ചു, ശത്രുക്കളെ പോലും തിഹാർ ജയിലിലേക്ക് അയക്കരുത്'; തുറന്നുപറഞ്ഞ് സന്ദീപ വിര്‍ക്

Published : Mar 02, 2026, 10:11 PM IST
Actress Sandeepa Virk

Synopsis

Actress Sandeepa Virk Recalls Spending Four Months In Tihar Jail. 'ശിക്കാർ', 'മങ്കാത്ത' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി സന്ദീപ വിർക്, സാമ്പത്തിക തട്ടിപ്പ് കേസിൽ നാല് മാസം തിഹാർ ജയിലിൽ കഴിഞ്ഞിരുന്നു.

മോഹൻലാൽ നായകനായെത്തിയ ശിക്കാർ, അജിത്ത് ചിത്രം മങ്കാത്ത എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചതയായിരുന്നു നടി സന്ദീപ വിർക്. അടുത്തിടെ താരം ആറ് കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ഇഡി അറസ്റ്റിന് ശേഷം തിഹാർ ജയിലായിരുന്നു. നാല് മാസത്തോളം ജയിൽ കഴിഞ്ഞതിന് ശേഷമാണ് ദൽഹി ഹൈക്കോടതി താരത്തിന് ജാമ്യമനുവദിച്ചത്. ഇപ്പോഴിതാ ജയിലിലെ തന്റെ അനുഭവം പങ്കുവച്ചുകൊണ്ട് സന്ദീപ പറഞ്ഞ വാകകുകളാണ് ചർച്ചയാവുന്നത്.

തിഹാർ ജയിലിൽ കഴിയുമ്പോൾ മരിച്ചുപോയിരുന്നെങ്കിലെന്ന് താൻ ദൈവത്തോട് പ്രാർത്ഥിച്ചിരുന്നുവെന്നും ജയിലിലായിരിക്കുമ്പോൾ തന്റെ മാതാപിതാക്കൾ കാണാൻ വന്നതാണ് ഏറ്റവും മോശമായ അവസ്ഥയെന്നും സന്ദീപ ഓർത്തെടുക്കുന്നു. താൻ കാരണം അവിടേക്ക് വരേണ്ടിവന്നതിൽ അവരോട് മാപ്പ് പറഞ്ഞതായും സന്ദീപ കൂട്ടിച്ചേർത്തു.

"ശത്രുക്കൾക്ക് പോലും തിഹാർ ജയിലിൽ കിടക്കേണ്ടി വരരുതെന്നാണ് എന്റെ പ്രാർത്ഥന. ജയിലിലെ സഹാചര്യം മോശമായിരുന്നു. വെറും നിലത്താണ് കിടന്നിരുന്നത്. ബാത്ത്‌റൂമുകള്‍ വൃത്തിയില്ല. ഭക്ഷണം അസഹനീയമായിരുന്നു. ചില പൊലീസുകാര്‍ നന്നായി പെരുമാറിയപ്പോള്‍ തങ്ങളുടെ ദേഷ്യം തടവുകാരുടെ ദേഹത്ത് തീര്‍ക്കുന്നവരുമുണ്ടായിരുന്നു ജയില്‍ ജീവിതം മാനസികമായും ശാരീരകവുമായി തളര്‍ത്തി. 500 പേര്‍ക്കൊപ്പമാണ് കഴിഞ്ഞത്. ആരോഗ്യം വഷളായി. മറ്റൊരാളുടെ സഹായം ഇല്ലാതെ നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടായി. ഇന്നും അതേക്കുറിച്ച് ചിന്തിക്കുമ്പോള്‍ കരച്ചില്‍ വരും." സന്ദീപ പറയുന്നു. സിമ്രാൻ ജോട്ടുമായുള്ള അഭിമുഖത്തിനിടെയായിരുന്നു സന്ദീപയുടെ പ്രതികരണം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഗായകരായി ധ്യാനും വിഷ്ണു ഉണ്ണികൃഷ്ണനും; ഭീഷ്മരിലെ പുത്തൻ ഗാനം പുറത്ത്
'കുഞ്ഞിനെ സോഫയില്‍ കിടത്തി പിരിഞ്ഞ പാല് കൊടുത്ത്, അവരിരുന്ന് സീരിയൽ കാണുകയായിരുന്നു..'; തുറന്നുപറഞ്ഞ് ഉർവശി