ഹൈക്കോടതിയെ സമീപിച്ച് നടി അൻസിബ.

സമൂഹമാധ്യമത്തിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി ലക്ഷ്‍മി പ്രിയയ്ക്ക് എതിരെ കേസ് എടുക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് അൻസിബ ഹസൻ ഹൈക്കോടതിയെ സമീപിച്ചു. ലക്ഷ്‍മിപ്രിയയുടെ വീഡിയോ സമൂഹത്തിൽ തന്‍റെ സ്വകാര്യതയും മാന്യതയും തർ‍കർത്തു. ഇക്കാര്യത്തിൽ കേസ് എടുക്കാൻ പാലാരിവട്ടം പോലീസിൽ പരാതി നൽകിയിട്ടും കേസ് എടുത്തില്ല. പൊലീസ് നടപടി ചോദ്യം ചെയ്‍ത് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചപ്പോഴും എഫ്ഐആർ ഇടാനാകില്ലെന്ന ഉത്തരവാണ് നൽകിയത്. ഈ സാഹചര്യത്തിൽ മജിസ്ടേറ്റ് കോടതി ഉത്തരവ് റദ്ദാക്കി കേസ് എടുക്കാൻ പൊലീസിന് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.

അതിനിടെ അൻസിബയ്ക്കെതിരെ ശ്വേത മേനോൻ കോടതിയിൽ സത്യവാങ്മൂലം നൽകി. അമ്മയിലെ അഡ്ഹോക് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് നൽകിയ ഹർജിയുടെ പശ്ചാത്തലത്തിലാണ് മുൻസിഫ് കോടതിയിൽ ശ്വേത സത്യവാങ്മൂലം നൽകിയത്. തന്നെ കേസിൽ കക്ഷി ചേർക്കണമെന്ന് അൻസിബ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അൻസിബ അഡ്ഹോക് കമ്മിറ്റി അംഗമല്ലെന്നും പ്രതികാരം ചെയ്യാനാണ് തന്‍റെ പരാതിയിൽ കക്ഷി ചേരാൻ ശ്രമിക്കുന്നതെന്നും ശ്വേത സത്യവാങ്മൂലത്തിൽ പറഞ്ഞു. അമ്മ പ്രസിഡന്‍റായി തുടരുക എന്നത് നിയമപരമായി തന്‍റെ അവകാശമാണ്. കേസ് നീട്ടി കൊണ്ടു പോകാനാണ് അൻസിബ അനാവശ്യ ഹർജി നൽകുന്നതെന്നും ശ്വേത പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക