'ചിക്കിനി ചമേലി പോലുള്ള ഗാനങ്ങൾ ഇനി പാടില്ല, അതിന് കാരണമുണ്ട്..'; തുറന്നുപറഞ്ഞ് ശ്രേയ ഘോഷാൽ

Published : Mar 05, 2026, 08:03 AM IST
Shreya Ghoshal about Chikini Chameli song

Synopsis

ഹിറ്റായ ഗാനങ്ങൾ കുട്ടികൾക്ക് മുന്നിലടക്കം എല്ലായിടത്തും പാടേണ്ടി വരുന്നത് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും അവർ പറഞ്ഞു. I won't sing a song like Chikni Chameli anymore says singer Shreya Ghoshal

പ്രേക്ഷകർക്ക് പ്രിയപ്പെട്ട ഗായികയാണ് ശ്രേയ ഘോഷൽ. ബോളിവുഡിലും, മലയാളത്തിലും, തമിഴിലുമടക്കം ഇന്ത്യയിലെ എല്ലാ ഇൻഡസ്‌ട്രിയിലും മികച്ച ഗാനങ്ങൾ പാടിയ ശ്രേയ ഇതുവരെ മൂവ്വായിരത്തിന് മുകളിൽ ഗാനങ്ങൾക്കാണ് ശബ്ദം നൽകിയിരിക്കുന്നത്. ഏറെ പ്രശസ്തമായ ചിക്കിനി ചമേലി എന്ന ഗാനം പാടിയതിനെ കുറിച്ച ശ്രേയ പറഞ്ഞ വാക്കുളാലാണ് ചർച്ചയാവുന്നത്. ചിക്കിനി ചമേലി പോലുള്ള ഗാനങ്ങൾ ഇനി പാടില്ലെന്ന് ശ്രേയ പറഞ്ഞത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ അതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ശ്രേയ. 

ചികിനി ചമേലി എന്ന ഗാനം ആലപിക്കുമ്പോൾ അതിന്റെ അർത്ഥം എന്താണെന്ന് പൂർണ്ണമായി തനിക്ക് അറിയില്ലായിരുന്നുവെന്നും, ഒരു ഗാനങ്ങൾ ഹിറ്റായാലും അത് എല്ലായിടത്തും പാടേണ്ടിവരുമെന്നും എന്നാൽ അത്തരം ഗാനങ്ങൾ ഇനി റെക്കോർഡ് ചെയ്യില്ലെന്നുമാണ് ശ്രേയ പറയുന്നത്.ഹൃതിക് റോഷൻ നായകനാക്കി കരൺ മൽഹോത്ര സംവിധാനം ചെയ്ത അഗ്നീപഥ് എന്ന ചിത്രത്തിലെ ഗാനമായിരുന്നു ചികിനി ചമേലി. കത്രീന കൈഫ് നൃത്തരംഗങ്ങളുമായി എത്തിയ ഗാനം ഇന്നും വലിയ ഹിറ്റാണ്.

"ചിക്നി ചമേലി പാടുന്ന സമയത്ത് തനിക്ക് എന്താണ് അതിന്റെ അർഥമെന്ന് പൂർണമായി മനസ്സിലായിരുന്നില്ല. ചിലവരികളുടെ അർഥം പൂർണമായി ഗ്രഹിക്കാനുള്ള പക്വതയുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് എന്താണ് റെക്കോർഡ് ചെയ്യുന്നത് എന്നതിൽ കൂടുതൽ ശ്രദ്ധചെലുത്താറുണ്ട്. ഒരു ഗാനം ഹിറ്റായാൽ, അത് എല്ലാ സ്ഥലത്തും പാടേണ്ടിവരും, ചിലപ്പോൾ കുട്ടികൾക്ക് മുന്നിൽപ്പോലും. അത് തന്നെ അസ്വസ്ഥപ്പെടുത്താത്ത വിധമായിരിക്കണം. തനിക്ക് ആ പാട്ട് ഇഷ്ടമായതുകൊണ്ടാണ് പാടുന്നത്. പക്ഷേ അത്തരം ഗാനങ്ങൾ ഇനി റെക്കോർഡ് ചെയ്യില്ല." ശ്രേയ പറഞ്ഞു. രാജ് ഷാമനിയുമായുള്ള പോഡ്കാസ്റ്റിലായിരുന്നു ശ്രേയയുടെ പ്രതികരണം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

നടന്‍ ശങ്കര്‍ സംവിധാനം ചെയ്യുന്ന 'എറിക്'; മാര്‍ച്ച് 6 ന് തിയറ്ററുകളില്‍
'ആ രണ്ട് വിമര്‍ശനങ്ങള്‍ക്കും മറുപടിയുണ്ട്'; പൊങ്കാലയിട്ടതിന് സൈബര്‍ അറ്റാക്ക്, മറുപടിയുമായി റെനീഷ റഹ്‍മാന്‍