Oscar Nominations 2022 : 'റൈറ്റിംഗ് വിത്ത്‌ ഫയർ'; ഓസ്കാർ നോമിനേഷനിൽ ഇടംനേടി ഇന്ത്യൻ ഡോക്യുമെന്ററി

Web Desk   | Asianet News
Published : Feb 08, 2022, 10:33 PM ISTUpdated : Feb 08, 2022, 10:37 PM IST
Oscar Nominations 2022 : 'റൈറ്റിംഗ് വിത്ത്‌ ഫയർ'; ഓസ്കാർ നോമിനേഷനിൽ ഇടംനേടി ഇന്ത്യൻ ഡോക്യുമെന്ററി

Synopsis

2022 മാര്‍ച്ച് 27ന് ലോസ് ഏഞ്ചല്‍സിലാണ് 94-ാമത് അക്കാദമി അവാര്‍ഡ് വിതരണ ചടങ്ങ് നടക്കുക. 

94-ാമത് ഓസ്‌കാർ നോമിനേഷനിൽ(Oscar Nominations) ഇടംപിടിച്ച് ഇന്ത്യൻ ഡോക്യുമെന്ററി 'റൈറ്റിംഗ് വിത്ത്‌ ഫയർ'. മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കർ ചുരുക്കപ്പട്ടികയിലാണ് 'റൈറ്റിംഗ് വിത്ത്‌ ഫയർ' ഭാ​ഗമായത്. കേരളത്തിൽ വേരുകളുള്ള റിന്റു തോമസ്, സുസ്മിത് ഘോഷ് എന്നിവരാണ് ഡോക്യുമെന്ററിയുടെ സംവിധായകർ. യുപിയിലെ ദളിത്‌ സ്ത്രീകളുടെ പത്രമായ 'ഖബർ ലഹരിയ'യെക്കുറിച്ചാണ് ഡോക്യുമെന്ററി.

2022 മാര്‍ച്ച് 27ന് ലോസ് ഏഞ്ചല്‍സിലാണ് 94-ാമത് അക്കാദമി അവാര്‍ഡ് വിതരണ ചടങ്ങ് നടക്കുക. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട്, സോയ അഖ്‍തറിന്‍റെ ഗള്ളി ബോയ് എന്നിവയാണ് പോയ വര്‍ഷങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഓസ്‍കറിലേക്ക് പോയത്. എന്നാല്‍ ഒരു ഇന്ത്യന്‍ ചിത്രവും ഇതുവരെ പുരസ്‍കാരം നേടിയിട്ടില്ല. അതേസമയം, ഈ വർഷം ഓസ്കാർ നിശ ഹോസ്റ്റ് ചെയ്യപ്പെടും. കഴിഞ്ഞ മൂന്ന് വർഷങ്ങളായി ആതിഥേയനില്ലാതെയാണ് പുരസ്‌കാര ചടങ്ങുകൾ നടന്നിരുന്നത്. 

ഓസ്കാർ നോമിനേഷൻ പട്ടിക ഇങ്ങനെ

മികച്ച ചിത്രം

ബെൽഫാസ്റ്റ്
സിഒഡിഎ
ഡോണ്ട് ലുക്ക് അപ്പ്
ഡ്രൈവ് മൈ കാർ
ഡ്യൂൺ
കിങ്ങ് റിച്ചാർഡ്
ലൈക്കോറൈസ് പിസ്സ
നൈറ്റ്മെയർ അലി
ദ പവർ ഓഫ് ഡോഗ്
വെസ്റ്റ് സൈഡ് സ്റ്റോറി

നടി

ജെസീക്ക ചാസ്റ്റെയ്ൻ (ദ അയ്സ് ഓഫ് ടാമി ഫേ)
ഒലിവിയ കോൾമാൻ ( ദി ലോസ്റ്റ് ഡോട്ടർ)
പെനലോപ് ക്രൂസ്  (പാരലൽ മതേഴ്സ്)
നിക്കോൾ കിഡ്മാൻ  (ബീയിങ് റിക്കാർഡോസ്)
ക്രിസ്റ്റൻ സ്റ്റുവർട്ട്  (സ്പെൻസർ)

നടൻ

ഹാവിയർ ബാർഡെം (ബീയിങ് റിക്കാർഡോസ്)
ബെനഡിക്റ്റ് കുംബർബാച്ച് ( ദ പവർ ഓഫ് ഡോഗ്)
ആൻഡ്രൂ ഗാർഫീൽഡ് (ടിക്ക്, ടിക്ക്…ബൂം!)
വിൽ സ്മിത്ത്  (കിങ്ങ് റിച്ചാർഡ്)
ഡെൻസൽ വാഷിംഗ്ടൺ (ദ ട്രാജഡി ഓഫ് മാക്ബത്ത്)

സഹ നടി/ നടന്‍

ജെസ്സി ബക്ക്ലി ( ദി ലോസ്റ്റ് ഡോട്ടർ)
അരിയാന ഡിബോസ് ( വെസ്റ്റ് സൈഡ് സ്റ്റോറി)
ജൂഡി ഡെഞ്ച് (ബെൽഫാസ്റ്റ്)
കിർസ്റ്റൺ ഡൺസ്റ്റ് ( ദ പവർ ഓഫ് ഡോഗ്)
ഔഞ്ജാന്യൂ എല്ലിസ് (കിങ്ങ് റിച്ചാർഡ്)
ക്രിസ് ഹിൻഡ്സ് (ബെൽഫാസ്റ്റ്)
ട്രോയ് കോട്‌സൂർ (സിഒഡിഎ)
ജെസ്സി പ്ലെമോൺസ് (ദ പവർ ഓഫ് ഡോഗ്)
ജെ കെ സിമ്മൺസ് ( ബീയിങ് റിക്കാർഡോസ്)
കോഡി സ്മിറ്റ്-മക്ഫീ (ദ പവർ ഓഫ് ഡോഗ്)

സംവിധായകന്‍

കെന്നത്ത് ബ്രനാഗ് (ബെൽഫാസ്റ്റ്)
റ്യൂസുകെ ഹമാഗുച്ചി (ഡ്രൈവ് മൈ കാർ )
പോൾ തോമസ് ആൻഡേഴ്സൺ (ലൈക്കോറൈസ് പിസ്സ)
ജെയ്ൻ കാമ്പ്യൻ-(ദ പവർ ഓഫ് ഡോഗ്)
സ്റ്റീവൻ സ്പിൽബർഗ് (വെസ്റ്റ് സൈഡ് സ്റ്റോറി)

ആനിമേറ്റഡ് ഫീച്ചർ ഫിലിം

എൻകാന്റോ
ഫ്ലീ
ലൂക്കാ
ദി മിച്ചൽസ് വേഴ്സസ് ദി മെഷീൻസ്
റായ ആൻഡ് ദ ലാസ്റ്റ് ഡ്രാഗൺ

ഫീച്ചർ  ഡോക്യുമെന്ററി 

അസെഷൻ
ആറ്റിക്ക
ഫ്ലീ
സമ്മർ ഓഫ് സോൾ 
റൈറ്റിങ് വിത്ത് ഫയർ

ഛായാഗ്രഹണം

ഗ്രെഗ് ഫ്രേസർ (ഡ്യൂൺ)
ഡാൻ ലോസ്റ്റ്സെൻ ( നൈറ്റ്മെയർ അലി)
അരി വെഗ്നർ ( ദ പവർ ഓഫ് ഡോഗ് ബ്രൂണോ)
ഡെൽബോണൽ ( ദ ട്രാജഡി ഓഫ് മാക്ബത്ത്)
ജാനൂസ് കാമിൻസ്കി (വെസ്റ്റ് സൈഡ് സ്റ്റോറി)

കോസ്റ്റ്യൂം 

ജെന്നി ബീവൻ ( ക്രൂവെല്ല)
മാസിമോ കാന്റിനി പരിനി, ജാക്വലിൻ ഡുറാൻ (സിറാനോ)
ജാക്വലിൻ വെസ്റ്റ്, റോബർട്ട് മോർഗൻ (ഡ്യൂൺ)
ലൂയിസ് സെക്വീറ (നൈറ്റ്മെയർ അലി)
പോൾ ടേസ്‌വെൽ (വെസ്റ്റ് സൈഡ് സ്റ്റോറി)

ഷോർട്ട് ഡോക്യുമെന്ററി 

ഓഡിബിൾ
ലീഡ് മീ ഹോം
ദ ക്വീൻ ഓഫ് ബാസ്കറ്റ് ബോൾ
ദ സോങ്സ് ഓഫ് ബേനസീർ
വെൻ വീ വേർ ബുള്ളീസ്

മേക്കപ്പ്/ ഹെയർസ്റ്റൈലിംഗ്

മൈക്ക് മരിനോ, സ്റ്റേസി മോറിസ്, കാർല ഫാർമർ
നാദിയ സ്റ്റേസി, നവോമി ഡോൺ, ജൂലിയ വെർനൺ
ഡൊണാൾഡ് മോവാട്ട്, ലവ് ലാർസൺ, ഇവാ വോൺ ബഹർ
ലിൻഡ ഡൗഡ്‌സ്, സ്റ്റെഫാനി ഇൻഗ്രാം, ജസ്റ്റിൻ
ഗോറാൻ ലൻഡ്‌സ്ട്രോം, അന്ന കാരിൻ ലോക്ക്, ഫ്രെഡറിക് ആസ്പിരാസ്

എഡിറ്റിംഗ്

ഹാങ്ക് കോർവിൻ 
ജോ വാക്കർ 
പമേല മാർട്ടിൻ 
പീറ്റർ സ്കൈബെറാസ് 
മൈറോൺ കെർസ്റ്റീൻ, ആൻഡ്രൂ വെയ്സ്ബ്ലം 

വിദേശ ചിത്രം

ഡ്രൈവ് മൈ കാർ (ജപ്പാൻ)
ഫ്ലീ (ഡെൻമാർക്ക്)
ദ ഹാൻഡ് ഓഫ് ഗോഡ് (ഇറ്റലി)
ലുനാന: എ യാക്ക് ഇൻ ദ ക്ലാസ് റൂം (ഭൂട്ടാൻ)
ദ വേഴ്സ്റ്റ് പേഴ്സൺ ഇൻ ദ വേൾഡ് (നോർവേ)

തിരക്കഥ

ബെൽഫാസ്റ്റ് (കെന്നത്ത് ബ്രനാഗ്)
ഡോണ്ട് ലുക്ക് അപ്പ് 
കിങ് റിച്ചാർഡ് (സാക്ക് ബെയ്ലിൻ)
ലൈക്കോറൈസ് പിസ്സ (പോൾ തോമസ് ആൻഡേഴ്സൺ)
ദ വേഴ്സ്റ്റ് പേഴ്സൺ ഇൻ ദ വേൾഡ് (എസ്കിൽ വോഗ്റ്റ്, ജോക്കിം ട്രയർ)

മ്യൂസിക് - ഒറിജിനൽ സ്കോർ

നിക്കോളാസ് ബ്രിട്ടെൽ 
ഹാൻസ് സിമ്മർ 
ജെർമെയ്ൻ ഫ്രാങ്കോ 
ആൽബെർട്ടോ ഇഗ്ലേഷ്യസ് 
ജോണി ഗ്രീൻവുഡ് 

സംഗീതം - യഥാർത്ഥ ഗാനം

ബീ എലൈവ് (കിങ് റിച്ചാർഡ് ഡോസ് ഒറുഗ്വിറ്റാസ് – എൻകാന്റോ)
ഡൗൺ ടു ജോയ് (ബെൽഫാസ്റ്റ്)
നോ ടൈം ടു ഡൈ (നോ ടൈം ടു ഡൈ)
സം ഹൗ യു ഡു (ഫോർ ഗുഡ് ഡേയ്സ്)
ഷോർട്ട് ഫിലിം (ആനിമേറ്റഡ്)
അഫേഴ്സ് ഓഫ് ദ ആർട്ട് ബെസ്റ്റിയ ബോക്സ്ബാലെ റോബിൻ റോബിൻ വിൻഡ്ഷീൽഡ് പൈപ്പർ

ഷോർട്ട് ഫിലിം 

അല കച്ചു – ടേക്ക് ആൻഡ് റൺ
ദ ഡ്രസ്സ്
ദ ലോങ് ഗുഡ്ബൈ
ഓൺ മൈ മൈൻഡ്
പ്ലീസ് ഹോൾഡ്

രചനകളെ ആസ്പദമാക്കിയ തിരക്കഥകള്‍

സിഒഡിഎ (സിയാൻ ഹെഡർ)
ഡ്രൈവ് മൈ കാർ (റ്യൂസുകെ ഹമാഗുച്ചി, തകമാസ ഓ)
ഡ്യൂൺ (ജോൺ സ്‌പൈറ്റ്‌സ്, ഡെനിസ് വില്ലെന്യൂവ്, എറിക് റോത്ത്)
ദി ലോസ്റ്റ് ഡോട്ടർ (മാഗി ഗില്ലെൻഹാൽ)
ദ പവർ ഓഫ് ദ ഡോഗ് (ജെയ്ൻ കാമ്പ്യൻ)

            PREV

            സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

            click me!

            Recommended Stories

            'ഇനി പ്രേക്ഷകരും സ്‍തുതി പാടും'; ഉമർ എഴിലാൻ - എച്ച് ഷാജഹാൻ സംഗീതം നൽകിയ "അറ്റി"ലെ ലിറിക്കൽ ഗാനമെത്തി..
            'ഹീറോ ഇങ്ങനെ മാത്രമേ അഭിനയിക്കാന്‍ പാടുള്ളൂ എന്ന് ഒരിക്കലും പറയില്ല..'; 'ടോക്സിക്' വിവാദത്തിൽ പ്രതികരണവുമായി ഭാവന