ഇന്ദ്രൻസ്, മുരളി ഗോപി പ്രധാന വേഷങ്ങളിലെത്തുന്ന കനകരാജ്യത്തിന്‍റെ റിലീസ് ഡേറ്റ് പുറത്ത്

Published : Jun 10, 2024, 03:17 PM IST
ഇന്ദ്രൻസ്, മുരളി ഗോപി പ്രധാന വേഷങ്ങളിലെത്തുന്ന കനകരാജ്യത്തിന്‍റെ റിലീസ് ഡേറ്റ് പുറത്ത്

Synopsis

'സത്യം മാത്രമേ ബോധിപ്പിക്കൂ', 'വീകം' എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗർ ഹരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന മൂന്നാം ചിത്രമാണ് കനകരാജ്യം.

കൊച്ചി: ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ ഹരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്‍റെ റിലീസ് ഡേറ്റ് പുറത്ത്.  ജൂലൈ 5-ന് ചിത്രം തീയറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ പുതിയ പോസ്റ്ററിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഏതാനും വർഷങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നടന്ന രണ്ട് യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ കുടുംബചിത്രം ഒരുക്കിയിരിക്കുന്നത്. 

'സത്യം മാത്രമേ ബോധിപ്പിക്കൂ', 'വീകം' എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗർ ഹരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന മൂന്നാം ചിത്രമാണ് കനകരാജ്യം. അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത്താണ്‌ ഈ ചിത്രം നിർമ്മിക്കുന്നത്.പതിവ് വാണിജ്യ ചേരുവകൾ പൂർണമായും ഒഴിവാക്കി വളരെ റിയലിസ്റ്റിക് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ശ്രീജിത്ത് രവി, ദിനേശ് പ്രഭാകർ, കോട്ടയം രമേഷ്, രാജേഷ് ശർമ്മ, ഉണ്ണി രാജ്, അച്ചുതാനന്ദൻ, ജയിംസ് ഏല്യാ, ഹരീഷ് പെങ്ങൻ, രമ്യ സുരേഷ്, സൈനാ കൃഷ്ണ, ശ്രീവിദ്യാ മുല്ലശ്ശേരി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരിനാരായണൻ്റെ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു. അഭിലാഷ് ശങ്കർ ഛായാഗ്രഹണവും അജീഷ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.

കലാസംവിധാനം - പ്രദീപ്, മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം ഡിസൈൻ - സുജിത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സനു സജീവൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷൻ മാനേജർ - അനിൽ കല്ലാർ, പി.ആർ.ഒ.- ആതിര ദിൽജിത്ത്, ശിവപ്രസാദ്, വാഴൂർ ജോസ്, സ്റ്റിൽസ് - അജി മസ്ക്കറ്റ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

ബോളിവുഡില്‍ നിന്നും അപ്രതീക്ഷിത അതിഥിയായി ഷാരൂഖ്; മോദി 3.0ന് വന്‍ താര നിര

കാഞ്ചന 4 ല്‍ മൃണാള്‍ താക്കൂറോ?: ഒടുവില്‍ അഭ്യൂഹം അവസാനിപ്പിച്ച് രാഘവ ലോറന്‍സ്
 

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു