നെറ്റിയില്‍ മുറിവുമായി ഇന്ദ്രന്‍സ്; 'വിത്തിന്‍ സെക്കന്‍റ്സ്' ഫസ്റ്റ്‌ലുക്ക്

Published : Sep 02, 2021, 03:45 PM IST
നെറ്റിയില്‍ മുറിവുമായി ഇന്ദ്രന്‍സ്; 'വിത്തിന്‍ സെക്കന്‍റ്സ്' ഫസ്റ്റ്‌ലുക്ക്

Synopsis

വിജേഷ് പി വിജയന്‍ സംവിധാനം

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി വിജയന്‍ സംവിധാനം ചെയ്യുന്ന 'വിത്തിന്‍ സെക്കന്‍റ്സ്' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തെത്തി.
സുധീര്‍ കരമന, അലന്‍സിയര്‍, സെബിന്‍ സാബു, ബാജിയോ ജോര്‍ജ്, സാന്‍റിനോ മോഹന്‍, മാസ്റ്റര്‍ അര്‍ജുന്‍ സംഗീത്, സരയൂ മോഹന്‍, അനു നായര്‍, വര്‍ഷ ഗെയ്‍ക്വാദ്, സീമ ജി നായര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡോ: സംഗീത് ധര്‍മ്മരാജന്‍, വിനയന്‍ പി വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നചത്. അനില്‍ പനച്ചൂരാന്‍റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു. ബോള്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറിലാണ് നിര്‍മ്മാണം. ഛായാഗ്രഹണം രജീഷ് രാമന്‍, എഡിറ്റിംഗ് അയൂബ്ഖാന്‍, സംഗീതം രഞ്ജിന്‍ രാജ്, കലാസംവിധാനം നാഥന്‍ മണ്ണൂര്‍, ഗാനങ്ങള്‍ അനില്‍ പനച്ചൂരാന്‍, മേക്കപ്പ് ബൈജു ബാലരാമപുരം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജെ പി മണക്കാട്, വസ്ത്രാലങ്കാരം കുമാര്‍ എടപ്പാള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രവീണ്‍, അസോസിയേറ്റ് ഡയറക്ടേഴ്സ് മഹേഷ്, വിഷ്ണു. സൗണ്ട് ഡിസൈന്‍ ആനന്ദ് ബാബു, പ്രൊജക്റ്റ് ഡിസൈന്‍ ഡോ: അഞ്ജു സംഗീത്, ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ സഞ്ജയ് പാല്‍, സ്റ്റില്‍സ് ജയപ്രകാശ് ആതളൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്സ് രാജന്‍ മണക്കാട്, ഷാജി കൊല്ലം. ഡിസൈന്‍ റോസ്‌മേരി ലില്ലു. കൊല്ലം, പുനലൂര്‍, കുളത്തുപ്പുഴ, ആര്യങ്കാവ്, തെന്മല എന്നിവിടങ്ങളിലാണ് ചിത്രീകരണം. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ന്യൂ ഇയറിന് 15 ലക്ഷം മാത്രം, ക്രിസ്‍മസ് റിലീസുകള്‍ക്ക് മുന്നില്‍ അടിപതറി ഭ ഭ ബ
'എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴുമെനിക്ക് അറിയില്ല', ശാലിൻ സോയയുടെ കുറിപ്പില്‍ ആശങ്ക, ചോദ്യങ്ങളുമായി ആരാധകര്‍