Asianet News MalayalamAsianet News Malayalam

'എല്ലാവരും നായകന്മാരാണ്'; ജൂഡ് ആന്റണിയുടെ '2018', ഫസ്റ്റ് ലുക്ക് എത്തി

'2018 എവരിവൺ ഈസ് എ ഹീറോ' എന്ന് പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജൂഡ് ആന്റണി ജോസഫ് ആണ്. 

jude antony joseph first look poster for 2018
Author
First Published Dec 3, 2022, 7:42 PM IST

കേരളം 2018ല്‍ നേരിട്ട മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ കാണിച്ചുകൊണ്ടുള്ളതാണ് പോസ്റ്റർ. '2018 എവരിവൺ ഈസ് എ ഹീറോ' എന്ന് പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജൂഡ് ആന്റണി ജോസഫ് ആണ്. 

കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ, ആസിഫ് അലി, ഇന്ദ്രൻസ്, ലാൽ, അപർണ ബാലമുരളി, ഗൗതമി നായർ, ശിവദ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുണ്ട്. കലൈയരസൻ, നരേൻ, ലാൽ, ഇന്ദ്രൻസ്, അജു വർഗീസ്, തൻവി റാം, ശിവദ, ഗൗതമി നായർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

മൂന്ന് വർഷം മുൻപാണ് ഈ സിനിമ പ്രഖ്യാപിച്ചത്. ചിത്രം പ്രഖ്യാപിക്കുമ്പോൾ സിനിമയ്ക്ക് 2403 ഫീറ്റ് എന്നായിരുന്നു പേര് നൽകിയിരുന്നത്. പിന്നീട് ഇത് മാറ്റുക ആയിരുന്നു. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻ എന്നീ ബാനറുകളിൽ വേണു കുന്നപ്പള്ളി, സി കെ പദ്മകുമാർ, ആന്റോ ജോസഫ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ജൂഡ് ആന്റണി ജോസഫും അഖിൽ പി ധർമജനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം- അഖിൽ ജോർജ്, സംഗീതം- നോബിൻ പോൾ, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്,  എഡിറ്റിംഗ് മഹേഷ് നാരായണന്‍. സംഗീതം ഷാന്‍ റഹ്മാന്‍ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.  

'ഒരുപാട് ചിരിപ്പിച്ച പ്രേമേട്ടൻ'; കൊച്ചു പ്രേമന് ആദരാഞ്ജലികളുമായി മലയാള സിനിമ

അതേസമയം സാറാസ് എന്ന ചിത്രമാണ് ജൂഡ് ആന്‍റണി ജോസഫിന്‍റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അന്ന ബെന്‍ ടൈറ്റില്‍ കഥാപാത്രമായെത്തെ അവതരിപ്പിച്ച ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയിരുന്നു. സണ്ണി വെയ്‍ന്‍ ആയിരുന്നു നായകനായി എത്തിയത്. 

Follow Us:
Download App:
  • android
  • ios