സംഗീതം ജോൺ പോൾ ജോർജ് , ‘ആശാനി'ലെ ഇന്ദ്രൻസിനായുള്ള ട്രിബ്യുട്ട് ഗാനം പുറത്ത്

Published : Nov 02, 2025, 09:04 AM IST
Indrans

Synopsis

ഇന്ദ്രൻസിന്റെ പുതിയ ചിത്രമാണ് ആശാൻ.

ജോൺപോൾ ജോർജ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആശാനി‘ലെ ആദ്യഗാനം “കുഞ്ഞിക്കവിൾ മേഘമേ..“ പുറത്ത്! ചിത്രത്തിൻ്റെ ടൈറ്റിൽ കഥാപാത്രമായ ആശാനെ അവതരിപ്പിക്കുന്ന ഇന്ദ്രൻസിൻ്റെ ട്രിബ്യുട്ട് ഗാനമായാണ് ’കുഞ്ഞിക്കവിൾ’ ഒരുങ്ങിയിരിക്കുന്നത്.! വിനായക് ശശികുമാരിന്റെ വരികൾക്ക് ജോൺ പോളാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

നിരവധി സിനിമകളിൽ വസ്ത്രലങ്കാര വിഭാഗം കൈകാര്യം ചെയ്ത് ഇന്ന് 603 ഓളം സിനിമകളിൽ കഥാപാത്രമായി മാറിയ ഇന്ദ്രൻസിനായുള്ള ഈ ഗാനം പാടിയിരിക്കുന്നത് സൂരജ് സന്തോഷ്‌ ആണ്. റീത്ത റെക്കോർഡ്സ് എന്ന യുട്യൂബ് ചാനലിലാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. സൂപ്പർഹിറ്റായ 'രോമാഞ്ച'ത്തിനു ശേഷം ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രമാണ് 'ആശാൻ'. പ്രേക്ഷകഹൃദയം കവർന്ന 'ഗപ്പി', 'അമ്പിളി' എന്നീ ശേഷം ജോൺപോൾ ജോർജ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മുൻ സിനിമകളിൽ നിന്നും വ്യത്യസ്തമായ പാതയാകും ജോൺപോൾ ജോർജ് പിന്തുടരുകയെന്നാണ് സൂചന. ഡ്രാമയും കോമഡിയും ചേർന്ന ഡ്രാമഡി വിഭാഗത്തിലുള്ള, സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ‘ആശാൻ‘ പൂർണമായും നർമത്തിൻ്റെ മേമ്പൊടിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്!

ഇന്ദ്രൻസിനൊപ്പം ജോമോൻ ജ്യോതിർ, തമിഴ് യുട്യൂബർ ആയ മദാൻ ഗൗരി, ഷോബി തിലകൻ, അബിൻ ബിനോ, കനകം, ബിപിൻ പെരുമ്പള്ളി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ഗപ്പി സിനിമാസിൻ്റെ ബാനറിൽ ജോൺപോൾ ജോർജ്, അന്നം ജോൺപോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

കുഞ്ഞിക്കവിൾ മ്യൂസിക് പ്രൊഡക്ഷൻ & പശ്ചാത്തലസംഗീതം: അജീഷ് ആന്റോ, ഛായാഗ്രഹണം: വിമല്‍ ജോസ് തച്ചില്‍, എഡിറ്റര്‍: കിരണ്‍ ദാസ്, സൗണ്ട് ഡിസൈന്‍: എംആര്‍ രാജശേഖരന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: വിവേക് കളത്തില്‍, കോസ്റ്റ്യൂം ഡിസൈന്‍: വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടര്‍: രഞ്ജിത്ത് ഗോപാലന്‍, ചീഫ് അസോ.ഡയറക്ടര്‍: അബി ഈശ്വര്‍, കോറിയോഗ്രാഫര്‍: ശ്രീജിത്ത് ഡാസ്ലര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശ്രീക്കുട്ടന്‍ ധനേശന്‍, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, സ്റ്റില്‍സ്: ആര്‍ റോഷന്‍, നവീന്‍ ഫെലിക്‌സ് മെന്‍ഡോസ, ഡിസൈനിങ്: അഭിലാഷ് ചാക്കോ, സെൻട്രൽ പിക്‌ചേഴ്‌സാണ് വിതരണം. ഫാര്‍സ് ഫിലിംസാണ് ഓവര്‍സീസ് പാര്‍ട്‌നര്‍. വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ്. പി ആര്‍ ഓ: ഹെയിന്‍സ്.

 

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്