
ഗ്ലാമി ഗംഗ എന്ന യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ഗംഗ എന്ന തിരുവനന്തപുരംകാരി. ബ്യൂട്ടി വ്ലോഗുകൾ ആണ് താരം കൂടുതൽ ചെയ്യുന്നതെങ്കിലും ജീവിതത്തിലെ പ്രധാന നിമിഷങ്ങളും സന്തോഷങ്ങളും ദുഃഖങ്ങളുമെല്ലാം ഗംഗ തന്റെ യൂട്യൂബ് കുടുംബവുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെയായിരുന്നു ഗംഗയുടെ വിവാഹം. അടുത്ത സുഹൃത്തായിരുന്ന അപ്പു എന്നു വിളിക്കുന്ന വിഷ്ണുവിനെയാണ് ഗംഗ വിവാഹം ചെയ്തത്. വിവാഹശേഷം ആരാധകരുടെ സംശയങ്ങൾക്കു മറുപടിയുമായി എത്തിയിരിക്കുകയാണ് ഇരുവരും.
കുട്ടികളെ കുറിച്ചുള്ള പ്ലാന്‍ എന്താണ് എന്നായിരുന്നു ആരാധകരിൽ ഒരാളുടെ ചോദ്യം. എന്തായാലും ഇപ്പോഴില്ല, ഗംഗ എപ്പോഴാണോ ഓകെ ആവുന്നത് അപ്പോള്‍ മാത്രം എന്നായിരുന്നു വിഷ്‍ണുവിന്റെ മറുപടി. ''ഒരു കുഞ്ഞിനെ പെറ്റ് വളര്‍ത്തുക എന്നത്, മാതൃത്വം എന്നത് ചെറിയ കാര്യമല്ല. അതിനുള്ള പക്വത എനിക്കെത്തിയിട്ടില്ല. മാനസികമായി ഞാനതിന് തയ്യാറുമല്ല. അങ്ങനെ തയ്യാറാവുമ്പോള്‍ മാത്രമാണ് കുട്ടികളെ കുറിച്ച് പ്ലാന്‍ ചെയ്യുന്നത്. ആക്‌സിഡന്റല്‍ പ്രെഗ്നന്‍സി സംഭവിച്ചാല്‍ ഓകെ. അപ്പു ജീവിതത്തില്‍ വരുന്നതിന് മുന്‍പ് ഒരു കുട്ടിയെ ദത്ത് എടുക്കണം എന്നൊക്കെയുള്ള ആഗ്രഹം ഉണ്ടായിരുന്നു. ഇപ്പോള്‍ അതിനെ കുറിച്ചൊന്നും ആലോചിക്കുന്നില്ല'', എന്നായിരുന്നു ഇതേക്കുറിച്ച് ഗംഗയുടെ പ്രതികരണം.
മുൻപുണ്ടായിരുന്ന റിലേഷൻഷിപ്പിനെക്കുറിച്ചും ഗംഗ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. ''പതിനെട്ടാം വയസ്സ് മുതല്‍ ഒരാളുമായി ഞാന്‍ പ്രണയത്തിലായിരുന്നു. എനിക്ക് ചാനല്‍ തുടങ്ങാനും എല്ലാം സഹായിച്ചത് അദ്ദേഹമാണ്. വിവാഹം വരെ എത്തുമെന്ന് പ്രതീക്ഷിച്ച ബന്ധമാണ്. പക്ഷേ ആ ബന്ധത്തില്‍ എനിക്കൊരുപാട് വേദന സഹിക്കേണ്ടി വന്നു. എന്നിരുന്നാലും അവരോട് വെറുപ്പൊന്നുമില്ല. എന്ത് സംഭവിച്ചാലും അതിനൊരു കാരണമുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍, അങ്ങനെയൊക്കെ സംഭവിച്ചതുകൊണ്ടാണ് എന്റെ ജീവിതത്തില്‍ ഇങ്ങനെയൊക്കെ ഉണ്ടായത്'', എന്നും ഗംഗ വീഡിയോയിൽ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ