സഹയാത്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന 'ഇൻസൈറ്റ്' എന്ന ചിത്രത്തിന്റെ പൂജ നടന്നു.

Published : Sep 13, 2026, 03:22 PM IST
Insight movie

Synopsis

സഹയാത്ര ഫിലിംസിന്റെ ബാനറിൽ നവാഗതനായ മനോജ് ജെയിംസ് സംവിധാനം ചെയ്യുന്ന 'ഇൻസൈറ്റ്' എന്ന ചിത്രത്തിന്റെ പൂജ നടന്നു.

സഹയാത്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന 'ഇൻസൈറ്റ്' എന്ന ചിത്രത്തിന്റെ പൂജ നടന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് നവാഗതനായ മനോജ് ജെയിംസ് ആണ്. സഹയാത്ര ഫിലിംസിന്റെ ഡയറക്ടർ ശിവദാസൻ പാണ്ടികശാല ഭദ്രദീപം തെളിയിച്ചു. സുരേഷ് മാഞ്ഞാലി സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. നവോദയ സാജു സ്ക്രിപ്റ്റ് കൈമാറി ആദ്യ ക്ലാപ്പ് അടിച്ചു. ഡി ഓ പി ഷഫീഖ് ഇബ്രാഹിം. എഡിറ്റിംഗ് അർജുൻ പ്രകാശ്.

സയൻസ് ഫിക്ഷൻ,ഫാന്റസി ക്രൈം സൈക്കോ ത്രില്ലെർ ജോണറിൽ പറയുന്ന കഥയാണ് ചിത്രത്തിന്റെത്. ചീഫ് അസോസിയേറ്റ് ഡയറക്ടർ മണികണ്ഠൻ. അസോസിയേറ്റ് ഡയറക്ടർ ദിനേശ് ഗംഗ.ജെഫ്. മേക്കപ്പ് പ്രിൻസ് പൊന്നാനി. സംഗീതം, പശ്ചാത്തല സംഗീതം എബി ഡേവിഡ്. സ്റ്റുഡിയോ ഓഡിയോ മെട്രിക്സ്. പ്രൊഡക്ഷൻ കൺട്രോളർ സജെയൻ മിത്രക്കരി. സൗണ്ട് മിക്സിങ് വിനീത് എസ്റ്റപ്പാൻ. സ്റ്റിൽസ് ബിനു ചെമ്പകം.

അരുൺകുമാർ, ഡെയ്ൻ ഡേവിസ്,കോട്ടയം നസീർ,കോട്ടയം രമേഷ്,സാജു നവോദയ,ടിജിൻ തോമസ്, എം കെ ഷെജിൻ,സുരേഷ് മാഞ്ഞാലി,മീനാക്ഷി എന്നിവർ അഭിനയിക്കുന്നു. നവംബർ അവസാന വാരം കോട്ടയം,എരുമേലി പരിസരപ്രദേശങ്ങളിൽ ചിത്രീകരണം ആരംഭിക്കുന്നു. സെപ്റ്റംബർ 25,26, 27 തീയതികളിൽ അഭിനേത്രി ഹിമാശങ്കരിയുടെ നേതൃത്വത്തിൽ നടക്കുന്ന അഭിനയപരിശീലന കളരിയിൽ കഴിവ് തെളിയിക്കുന്ന നിരവധി അഭിനേതാക്കൾക്ക് ചിത്രത്തിൽ അഭിനയിക്കുവാൻ അവസരം നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 8129293630. പി ആർ ഓ എം കെ ഷെജിൻ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഏകൻ നായകനായി എത്തുന്ന 'ഹൈക്കു' റിലീസിനൊരുങ്ങുന്നു; പുതിയ ടീസർ പുറത്ത്
ഡിസിപി രമൺ കുമാർ ആയി പൃഥ്വി; ദായ്‌റ പുതിയ പോസ്റ്റർ പുറത്ത്